'ആരാധ്യയുടെ കാര്യത്തില്‍ മുഴുവന്‍ ക്രെഡിറ്റും ഐശ്വര്യയ്ക്ക് ആണ്, 'അവൾ അവളായി തന്നെ വളരുന്നു'; അഭിഷേക് ബച്ചൻ

ആരാധ്യയുടെ കാര്യത്തില്‍ കൂടുതല്‍ ഭാരം വഹിക്കുന്നത് ഇപ്പോഴും ഐശ്വര്യയാണ്.
Abhishek Bachchan
അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും (Abhishek Bachchan)ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും. ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂ​ഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. എന്നാൽ കഴി‍ഞ്ഞ ദിവസം ഒരഭിമുഖത്തിൽ ഇത്തരം ​ഗോസിപ്പുകൾക്കുള്ള മറുപടിയും അഭിഷേക് പറഞ്ഞിരുന്നു.

പുറത്തു നിന്നുള്ള കാര്യങ്ങൾ വീടിനുള്ളിലേക്ക് കൊണ്ടുവരാൻ അമ്മയും ഐശ്വര്യയും സമ്മതിക്കാറില്ലെന്നായിരുന്നു അഭിഷേക് പറഞ്ഞത്. തന്റെ പുതിയ ചിത്രമായ കാളിധർ ലാപതയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകൾ ആരാധ്യയെക്കുറിച്ചും ഐശ്വര്യയെ ആദ്യമായി കണ്ടതിനെക്കുറിച്ചുമൊക്കെ അഭിഷേക് വെളിപ്പെടുത്തിയിരുന്നു.

"എല്ലാത്തിന്റെയും ക്രെഡിറ്റ് പൂര്‍ണ്ണമായും അവളുടെ അമ്മയ്ക്കാണ് നല്‍കേണ്ടത്. എനിക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞാന്‍ സിനിമകള്‍ ചെയ്യാന്‍ പുറത്തുപോയിരുന്നു. ആരാധ്യയുടെ കാര്യത്തില്‍ കൂടുതല്‍ ഭാരം വഹിക്കുന്നത് ഇപ്പോഴും ഐശ്വര്യയാണ്.

അവള്‍ അസാമാന്യയാണ്. നിസ്വാര്‍ത്ഥയാണ്. അത് എനിക്ക് അത്ഭുതകരമായി തോന്നുന്നു. സാധാരണ അമ്മമാരെപ്പോലെ, അച്ഛന്മാര്‍ക്ക് അത്രത്തോളം ത്യാഗം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരുപക്ഷേ നമ്മുടെ ചിന്താഗതി വ്യത്യസ്തമായിരിക്കാം. നമ്മള്‍ പുറത്തുപോകുന്നതിലും എന്തെങ്കിലും ജോലിയെടുക്കുന്നതിലുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്.

എന്നാല്‍ 'ഇല്ല, ഇതെന്റെ കുട്ടിയാണ്, ഇത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്' എന്ന് പറയാന്‍ കഴിയുന്നത് ഞാന്‍ ഒരു വരദാനമായി കരുതുന്നു. അതുകൊണ്ടായിരിക്കാം നമ്മള്‍ അമ്മമാരെ ആശ്രയിക്കുന്നത്. അതിനാല്‍ ആരാധ്യയുടെ കാര്യത്തില്‍ മുഴുവന്‍ ക്രെഡിറ്റും ഐശ്വര്യയ്ക്ക് തന്നെയാണ്."- അഭിഷേക് ബച്ചൻ പറഞ്ഞു.

ആരാധ്യ മികച്ചൊരു വ്യക്തിയായാണ് വളര്‍ന്നതെന്നും അഭിഷേക് പറയുന്നു. അവള്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലെന്നും ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അവളെ വളരെ ഉത്തരവാദിത്വമുള്ള ഒരു പെണ്‍കുട്ടിയായിട്ടാണ് ഐശ്വര്യ വളര്‍ത്തിയത്.

Abhishek Bachchan
ഓന്‍ ചരിത്രം ആവർത്തിക്കുകയാണല്ലോ..! അന്ന് സുകുമാരനൊപ്പം അമ്മ, ഇന്ന് പൃഥ്വിരാജിനൊപ്പം മകള്‍; കൗതകക്കൂടിക്കാഴ്ചയുടെ 'സര്‍സമീന്‍'

അത് അവളുടെ വ്യക്തിത്വത്തിന്റെ തെളിവുമാണ്. അവള്‍ വ്യക്തിപരമായി എന്താണോ അതില്‍ നിന്ന് അവളെ മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവള്‍ അവളായിത്തന്നെ വളരുന്നു. അവള്‍ കുടുംബത്തിന്റെ അഭിമാനവും സന്തോഷവുമാണ്.

Abhishek Bachchan
ദേവ, ദാഹ, ദയാൽ പിന്നെ സൈമണും; ഓ​ഗസ്റ്റിൽ ബോക്സോഫീസ് യുദ്ധം തന്നെ! 'കൂലി'യുടെ പവർഹൗസ് കാണാം

ഓരോ ദിവസത്തേയും ജോലിക്കുശേഷം സന്തോഷമുള്ളതും ആരോഗ്യകരവുമായ ഒരു കുടുംബത്തിലേക്ക് മടങ്ങിവരുന്നതാണ് യഥാര്‍ഥ സന്തോഷം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്".-അഭിഷേക് പറഞ്ഞു.

Summary

Actor Abhishek Bachchan opened up about his daughter Aaradhya Bachchan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com