ദേവ, ദാഹ, ദയാൽ പിന്നെ സൈമണും; ഓ​ഗസ്റ്റിൽ ബോക്സോഫീസ് യുദ്ധം തന്നെ! 'കൂലി'യുടെ പവർഹൗസ് കാണാം

ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങളുടെ പേര് തുടങ്ങുന്നതും "ഡി" എന്ന അക്ഷരത്തിലാണ്.
Coolie
കൂലി (Coolie)ഫെയ്സ്ബുക്ക്

ഇന്ത്യൻ സിനിമാ ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ ബോക്സോഫീസ് ക്ലാഷിനാണ് ഓ​ഗസ്റ്റിൽ കളമൊരുങ്ങുന്നത്. അയാൻ മുഖർജി സംവിധാനം ചെയ്ത് ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിലെത്തുന്ന 'വാർ 2' ഒരു വശത്ത്, രജനികാന്ത്, ആമിർ ഖാൻ, നാ​ഗാർജുന തുടങ്ങി മൾട്ടി സ്റ്റാറുകളുടെ വൻ നിര അണിനിരക്കുന്ന 'കൂലി' മറ്റൊരു വശത്ത്.

ഓ​ഗസ്റ്റ് 14നാണ് ഇരുചിത്രങ്ങളും പ്രേക്ഷകരിലേക്കെത്തുക. രണ്ട് ചിത്രങ്ങളും 2ഡിയിലും ഐമാക്സ് ഫോർമാറ്റിലും എത്തുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന കൂലിയിലെ കഥാപാത്രമായിരുന്നു ആമിർ ഖാന്റേത്. കഴിഞ്ഞ ദിവസം ആമിറിന്റെ ലുക്കും പുറത്തുവന്നിരുന്നു.

കറുപ്പ് ബാക്ക്​ഗ്രൗണ്ടിൽ ഡാർക്ക് മൂഡിൽ തന്നെയാണ് ഇതുവരെ പുറത്തുവന്ന കൂലിയുടെ കാരക്ടർ പോസ്റ്ററുകളെല്ലാം കാണാൻ കഴിയുക. മാത്രവുമല്ല ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങളുടെ പേര് തുടങ്ങുന്നതും "ഡി" എന്ന അക്ഷരത്തിലാണ്.

ദേവ (രജനികാന്ത്), ദാഹ (ആമിർ ഖാൻ), ദയാൽ (സൗബിൻ ഷാഹിർ). ഈ മൂന്ന് കഥാപാത്രങ്ങളും സഹോദരങ്ങളാണോ, അതോ ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നൊക്കെയുള്ള ചർച്ചകളും സോഷ്യൽ മീ‍‍ഡിയയിൽ ആരാധകർ തുടങ്ങി കഴിഞ്ഞു. കൂലിയിലെ കഥാപാത്രങ്ങളിലൂടെ ഒന്ന് കടന്നു പോയാലോ.

1. ദേവ

Rajinikanth
കൂലിഫെയ്സ്ബുക്ക്

കൂലിയിലെ രജനികാന്തിന്റെ ലുക്കിനായി വൻ കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേക്ഷകർ. ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സൂപ്പർ സ്റ്റാറെത്തുന്നത്. കറുപ്പ് ഷർട്ട് ധരിച്ചുള്ള രജനിയുടെ ലുക്കാണ് ആദ്യം പുറത്തുവന്നത്. 1421 എന്ന നമ്പറുള്ള ഒരു ലോക്കറ്റും രജനിയുടെ കൈയിൽ കാണാമായിരുന്നു. രജനിയുടെ കഴുത്തിലെ മാലയും ശ്രദ്ധേയമാണ്.

2. ദാഹ

Aamir Khan
കൂലിഫെയ്സ്ബുക്ക്

ആമിർ ഖാന്റെ ചിത്രത്തിലേക്കുള്ള വരവ് സിനിമാ പ്രേക്ഷകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്. രജനികാന്തിന്റെ സിനിമയാണെന്ന് പറഞ്ഞപ്പോഴെ താൻ കഥ പോലും മുഴുവനും കേട്ടില്ലെന്നും അപ്പോൾ തന്നെ ചെയ്യാമെന്ന് പറയുകയുമായിരുന്നുവെന്ന് ആമിർ ഖാൻ പറഞ്ഞതും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

കൈയിൽ ടാറ്റൂ ചെയ്ത്, മീശ പിരിച്ച്, ചുണ്ടിൽ പൈപ്പുമായി നിൽക്കുന്ന ആമിറിനെയാണ് കൂലി പോസ്റ്ററിൽ കാണാനാവുക. ദാഹ എന്നാണ് ആമിറിന്റെ കഥാപാത്രത്തിന്റെ പേര്. എന്തായാലും ആമിറിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാകും ദാഹ എന്നാണ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം കരുതുന്നതും.

3. ദയാൽ

Soubin Shahir
കൂലിഫെയ്സ്ബുക്ക്

ദയാൽ എന്ന കഥാപാത്രമായി കൂലിയിലെത്തുന്നത് മലയാളികളുടെ സ്വന്തം സൗബിൻ ഷാഹിർ ആണ്. ചുണ്ടിലെരിയുന്ന സി​ഗരറ്റുമായി വാച്ച് നോക്കിയിരിക്കുന്ന സൗബിനെയാണ് പോസ്റ്ററിൽ കാണാനാവുക. സൗബിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് കൂലി. ചിത്രത്തിന്റെ ഷൂട്ടിന്റെ ഭാ​ഗമായി എട്ട് മാസത്തിനുള്ളിൽ ആറോ ഏഴോ സിനിമകൾ വരെ സൗബിന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞതും ശ്രദ്ധേയമായി മാറിയിരുന്നു.

4. സൈമൺ

Nagarjuna
കൂലിഫെയ്സ്ബുക്ക്

കൂലി പ്രഖ്യാനം മുതൽ സിനിമാ പ്രേക്ഷകർ ചോദിച്ച ഒരു ചോദ്യമാണ് ചിത്രത്തിലെ വില്ലനായി ആരാണെത്തുക എന്നത്. നാ​ഗാർജുന ആണ് വില്ലനായെത്തുക എന്നറിഞ്ഞപ്പോൾ വൻ ആവേശമാണ് സിനിമാ പ്രേക്ഷകർക്കുണ്ടായതും. സൈമൺ എന്നാണ് ചിത്രത്തിലെ നാ​ഗാർജുനയുടെ കഥാപാത്രത്തിന്റെ പേര്.

5. കലീഷ

Upendra
കൂലിഫെയ്സ്ബുക്ക്

കന്നഡ സിനിമാ ലോകത്ത് ഒട്ടേറെ ആരാധകരുള്ള നടനാണ് ഉപേന്ദ്ര. കൂലിയിൽ ഒരു സുപ്രധാന കഥാപാത്രമായാണ് ഉപേന്ദ്രയുടെയും വരവ്. കലീഷ എന്ന കഥാപാത്രത്തെയാണ് ഉപേന്ദ്ര അവതരിപ്പിക്കുന്നത്. ചൂണ്ട കൊളുത്ത് പോലെയുള്ള കത്തിയുമായി നിൽക്കുന്ന ഉപേന്ദ്രയെ ആണ് പോസ്റ്ററിൽ കാണാനാവുക.

6. രാജശേഖർ

Sathyaraj
കൂലിഫെയ്സ്ബുക്ക്

നീണ്ട 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും നേർക്കുനേർ എത്തുകയാണ് കൂലിയിലൂടെ. രാജശേഖർ എന്ന കഥാപാത്രമായാണ് സത്യരാജ് ചിത്രത്തിലെത്തുക. രജനിക്കൊപ്പം സത്യരാജും സ്ക്രീനിലെത്തുമ്പോൾ ആരാധകർക്കും പ്രതീക്ഷകളേറെയാണ്. 'എന്നമ്മ കണ്ണ് സൗഖ്യമാ...' എന്ന ഡയലോ​ഗോ പാട്ടോ ഇരുവരും തമ്മിലുള്ള കോമ്പോ സീനിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

7. പ്രീതി

Shruti Haasan
കൂലിഫെയ്സ്ബുക്ക്

കൂലിയിലെ നായിക ആരായിരിക്കുമെന്നതും സിനിമാ പ്രേക്ഷകർ ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. കൈയിൽ ഒരായുധം പിടിച്ചു നിൽക്കുന്ന ശ്രുതിയുടെ ലുക്കും പുറത്തുവന്നിരുന്നു. ശ്രുതിയുടെ കരിയറിലെ തന്നെ പവർഫുൾ കഥാപാത്രങ്ങളിലൊന്നായിരുന്നു കൂലി എന്നാണ് വിലയിരുത്തപ്പെടുന്നത്.

Summary

Rajinikanth, Aamir Khan, Nagarjuna and others, take a look at the biggest casting in Coolie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com