വിവാഹമോചനത്തിന് പിന്നാലെ പുതിയ വീട് തിരഞ്ഞ് ആമിർ ഖാൻ; പാലി ഹിൽസിലെ ഗുൽസാറിന്റെ ബംഗ്ലാവിനോട് ചേർന്ന അപ്പാർട്ട്മെന്റ് വാങ്ങാൻ പദ്ധതി? 

ഉടൻ പൂർത്തിയാകാൻ പോകുന്ന കെട്ടിടത്തിൽ നടൻ ആമിർ ഖാൻ വീടിനായി തിരയുന്നുണ്ടെന്നാണ് വിവരം
ആമിർ ഖാൻ/ഫയല്‍ ചിത്രം
ആമിർ ഖാൻ/ഫയല്‍ ചിത്രം
Updated on
1 min read

മുംബൈയിൽ ബോളിവുഡ് സെലിബ്രിറ്റികൾക്ക് താമസിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് പാലി ഹിൽസ്. നവറോസ് ബിൽഡിംഗ് എന്ന പേരിൽ ഡീലക്സ് കെട്ടിടങ്ങളിലൊന്ന് ഇവിടെ ഇപ്പോൾ നിർമ്മാണത്തിലാണ്. ഇതിഹാസ ഗാനരചയിതാവായ ഗുൽസാറിന്റെ ബംഗ്ലാവിനോട് ചേർന്നാണ് കെട്ടിടം നിർമ്മിക്കുന്നത്. ഉടൻ പൂർത്തിയാകാൻ പോകുന്ന കെട്ടിടത്തിൽ നടൻ ആമിർ ഖാൻ വീടിനായി തിരയുന്നുണ്ടെന്നാണ് വിവരം. 

പ്രദേശത്തെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങളിലൊന്നായതിനാൽ, ഇത് എല്ലാവരുടെയും പോക്കറ്റിന് ഒതുങ്ങുന്നതല്ല. എന്നാൽ ആമിറിന് ഇവിടെ ഒരു അപ്പാർട്ട്മെന്റ് വാങ്ങാൻ ഉദ്ദേശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നടൻ ഇപ്പോൾ താമസിക്കുന്ന മറീന അല്ലെങ്കിൽ ബെല്ല വിസ്ത വിട്ട് പുതിയ ഇടത്തിലേക്ക് താമസം മാറ്റാനാണ് പദ്ധതി എന്നാണ് സൂചന. അതേസമയം നടൻ നവറോസിൽ കരാർ ബുക്ക് ചെയ്യുകയോ പണം നൽകുകയോ ചെയ്തിട്ടില്ല. ഒരുപക്ഷെ നിക്ഷേപം ലക്ഷ്യമിട്ടായിരിക്കാം താരം ഇവിടെ അപ്പാർട്ട്മെന്റ് സ്വന്തമാക്കുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്.  

കഴിഞ്ഞ വർഷം ആമിർ ഖാനും കിരൺ റാവുവും സംയുക്തമായി വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം പുതിയ വീടിനായി അന്വേഷണം നടത്തുന്നത്. വിവാഹമോചിതരായെങ്കിലും ഇരുവർക്കുമിടയിലെ സൗഹൃദത്തെ അത് ബാധിച്ചിട്ടില്ല. ഒന്നിച്ച് സിനിമകളിലടക്കം ഇവർ പ്രവർത്തിക്കുന്നുമുണ്ട്. ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ ബന്ധം വേർപിരിഞ്ഞെങ്കിലും തങ്ങൾ ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നെന്നും ഒരു കുടുംബം തന്നെയാണെന്നും ആമിർ മുമ്പ് പറഞ്ഞിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com