'കൈ എത്തും ദൂരത്തി'ലെ കിഷോര്‍ തന്നെയോ ഇത്? ഫഹദിന്റേയും ധനുഷിന്റേയും അരങ്ങേറ്റത്തിന് സാക്ഷി; ഭക്ഷണത്തിന് പോലും വകയില്ലാതെ നടന്‍ അഭിനയ്

രോഗം ആരോഗ്യവും സമ്പത്തുമെല്ലാം കവര്‍ന്നെടുത്തു
Abhinay Kinger
Abhinay Kingerവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

അഭിനയ് കിങ്ങര്‍, ആ പേര് അത്ര പെട്ടെന്ന് ഓര്‍മ വന്നില്ലെങ്കിലും ആ മുഖം എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അഭിനയ്. മലയാളിയായ നടി രാധാമണിയുടെ മകനാണ് അഭിനയ്. ആ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. മലയാളികള്‍ക്ക് അഭിനയ് കിങ്ങറെ പരിചയം ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രമായ കയ്യെത്തും ദൂരത്തിലെ കിഷോറായിട്ടാകും.

Abhinay Kinger
'എന്റെ മല്ലു റൂട്ട്‌സില്‍ മാര്‍ക്‌സിസമുണ്ട്'; ലോക രാഷ്ട്രീയത്തോടുള്ള താല്‍പര്യത്തെപ്പറ്റി ജോണ്‍ എബ്രഹാം

44 കാരനായ അഭിനയ് ഇപ്പോള്‍ കരള്‍ രോഗത്തോട് മല്ലിടുകയാണ്. രോഗം ആരോഗ്യവും സമ്പത്തുമെല്ലാം കവര്‍ന്നെടുത്തു. ഇപ്പോള്‍ കണ്ടാല്‍ മനസിലാവുക പോലും സാധ്യമാകാത്ത വിധം അഭിനയ് മാറിപ്പോയിരിക്കുന്നു. അതിദയനീയമാണ് അഭിനയിയുടെ ഇപ്പോഴത്തെ ജീവിതമെന്ന് നടനും അവതാരകനുമായ കെപിവൈ ബാല പറയുന്നു. ബാല കഴിഞ്ഞ ദിവസം അഭിനയിയെ കാണാന്‍ എത്തിയിരുന്നു.

Abhinay Kinger
'കഷണ്ടിയാണല്ലോ, ഇയാളെക്കൊണ്ട് പറ്റുമോ?'; സൗബിനില്‍ വിശ്വാസം ഇല്ലായിരുന്നു; പക്ഷെ അഭിനയിച്ച് ഞെട്ടിച്ചുവെന്ന് രജനികാന്ത്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അഭിനയ് കടന്നു പോകുന്നത്. താരത്തിന്റെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ കെപിവൈ ബാല കൈമാറുകയും ചെയ്തിരുന്നു. താരത്തെ കാണാനെത്തിയ ബാലയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ജീവിത ചെലവിനും മരുന്ന് വാങ്ങാനുമൊന്നും പണമില്ലാതെ വലയുകയാണ് അഭിനയ്. അമ്മയുടെ മരണ ശേഷം താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ അഭിനയ് പറഞ്ഞിരുന്നു. 2019 ലാണ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് രാധാമണി മരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയും അസുഖവും കാരണം വലയുന്ന താന്‍ അടുത്തുള്ള സര്‍ക്കാര്‍ മെസില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും അഭിനയ് പറഞ്ഞിരുന്നു. തന്റെ ജീവിതത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് ഒരു വര്‍ഷം മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ അഭിനയ് പറഞ്ഞത്.

ധനുഷ് നായകനായ തുള്ളുവതോ ഇളമൈ ആയിരുന്നു അഭിനയ് കിങ്ങറുടെ ആദ്യ സിനിമ. പിന്നീട് പാലൈവനം, സൊല്ല സാല്ലെ ഇനിക്കും തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 2014 ല്‍ പുറത്തിരങ്ങിയ വല്ലവനക്ക് പുല്ലും ആയുധം ആണ് ഒടുവില്‍ അഭിനയിച്ച സിനിമ. അഭിനയത്തിന് പുറമെ ഡബ്ബിങിലും അഭിനയ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിജയ് നായകനായ തുപ്പാക്കിയില്‍ ഹിന്ദി നടന്‍ വിദ്യുത് ജാംവാലിന് ശബ്ദം നല്‍കിയത് അഭിനയ് ആയിരുന്നു.

Summary

Actor Abhinay Kinger known for Kaiyethum Dhoorathu, starring Fahadh Faasil is suffering from health and financial problems.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com