വിഡിയോ എടുത്തത് ഇഷ്ടപ്പെട്ടില്ല, ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് അജിത്: വൈറൽ

അനുവാദമില്ലാതെ വിഡിയോ എടുത്ത ആരാധകന്റെ ഫോൺ താരം പിടിച്ചുവാങ്ങിയ സംഭവമാണ് ചർച്ചയാവുന്നത്
ajith_video_viral
ajith_video_viral
Updated on
1 min read

മിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ഏറെ ആരാധകരുള്ള സൂപ്പർതാരമാണ് അജിത് കുമാർ. പൊതുവേദികളിൽ അങ്ങനെ പ്രത്യക്ഷപ്പെടാറില്ലെങ്കിലും താരത്തെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് അജിത്തിന്റെ പുതിയ വിഡിയോ ആണ്. അനുവാദമില്ലാതെ വിഡിയോ എടുത്ത ആരാധകന്റെ ഫോൺ താരം പിടിച്ചുവാങ്ങിയ സംഭവമാണ് ചർച്ചയാവുന്നത്. 

ഭാര്യ ശാലിനിയ്ക്കും കുടുംബത്തിനുമൊപ്പം ദുബായിലാണ് താരം ന്യൂയർ ആഘോഷിച്ചത്. ദമ്പതികളുടെ വിഡിയോകൾ വൈറലായിരുന്നു. അതിനൊപ്പമുള്ളതാണ് ഈ വിഡിയോയും. വിഡിയോ പകർത്തിയ ആരാധകനെ അടുത്തേക്ക് വിളിച്ച് താരം ഫോൺ പിടിച്ചുവാങ്ങുകയായിരുന്നു. തുടർന്ന് ഫോൺ പരിശോധിച്ച് വിഡിയോ ഡിലീറ്റ് ചെയ്യുന്ന അജിത്തിനെയാണ് വിഡിയോയിൽ കാണുന്നത്. 

എന്തായാലും വലിയ ചർച്ചയായിരിക്കുകയാണ് വിഡിയോ. ഒരു സൂപ്പർതാരം തന്റെ ആരാധകരെ ഇങ്ങനെയാണോ പരി​ഗണിക്കേണ്ടത് എന്നാണ് വിമർശകർ ചോദിക്കുന്നത്. സെലിബ്രിറ്റിയായി ഇരിക്കുമ്പോൾ പലരും വിഡിയോ പകർത്തുമെന്നും പറയുന്നവരുണ്ട്. ആദ്യമായല്ല അജിത്ത് ഇത്തരം വിവാ​ദത്തിൽപ്പെടുന്നത്.  കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പോളിങ് ബൂത്തിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ അജിത്ത് പിടിച്ചെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ താരം ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ താരത്തെ പിന്തുണച്ചും നിരവധി പേർ എത്തുന്നുണ്ട്. തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് താരം ചെയ്തതെന്നാണ്  ആരാധകരുടെ വാദം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com