നാലു വര്‍ഷത്തിനുശേഷം വീണ്ടും സ്‌ക്രീനില്‍; അനുഷ്‌ക ശര്‍മയുടെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകര്‍

നാലു വര്‍ഷത്തിനു ശേഷം തങ്ങളുടെ പ്രിയതാരത്തെ സ്‌ക്രീനില്‍ കണ്ടതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍
ഖാലയിൽ അനുഷ്ക ശർമ/ ട്വിറ്റർ
ഖാലയിൽ അനുഷ്ക ശർമ/ ട്വിറ്റർ
Updated on
1 min read

നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷം നടി അനുഷ്‌ക ശര്‍മ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരത്തിന്റെ ഖാലയിലെ അതിഥി വേഷം. നാലു വര്‍ഷത്തിനു ശേഷം തങ്ങളുടെ പ്രിയതാരത്തെ സ്‌ക്രീനില്‍ കണ്ടതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍. 

ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാനെ നായകനാക്കി അന്‍വിത ദത്ത് സംവിധാനം ചെയ്ത ഖല എന്ന ചിത്രത്തിലാണ് അനുഷ്‌ക എത്തിയത്. നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ സാന്നിധ്യം ആരാധകര്‍ക്ക് ആവേശമായത്. 

നിരവധി പേരാണ് അനുഷ്‌കയെ വീണ്ടും സ്‌ക്രീനില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചത്. ചിത്രത്തിലെ രംഗങ്ങള്‍ക്കൊപ്പമാണ് ആരാധകര്‍ സന്തോഷം അറിയിക്കുന്നത്. അനുഷ്‌ക ശരിക്കും രാജ്ഞി തന്നെയാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. 2018ല്‍ റിലീസ് ചെയ്ത സീറോയില്‍ ആണ് അനുഷ്‌കയെ അവസാനമായി കണ്ടത്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com