'കരിക്ക്' വെബ് സീരീസിലൂടെ ശ്രദ്ധേയൻ; നടൻ അർജുൻ രത്തൻ വിവാഹിതനായി

എറണാകുളം വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

കരിക്ക് വെബ്സീരീസിലൂടെ പ്രശസ്തനായ നടൻ അർജുൻ രത്തൻ വിവാഹിതനായി. കോഴിക്കോട് വടകര സ്വദേശിനിയായ ശിഖ മനോജാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. 

എറണാകുളം വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. പ്രണയ വിവാഹമാണ് ഇരുവരുടേയും. 2021 നവംബറിലായിരുന്നു വിവാഹ നിശ്ചയം.

കരിക്ക് നിർമിച്ച നിരവധി വെബ്സീരീസുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് അർജുൻ. കരിക്ക് പുറത്തിറക്കിയ കലക്കാച്ചി എന്ന സീരീസ് സംവിധാനം ചെയ്തതും അർജുനാണ്.

മിഥുൻ മാനുവലിന്റെ അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലും അർജുൻ രത്തൻ വേഷമിട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com