Bala and Kokila
Bala and Kokilaവിഡിയോ സ്ക്രീന്‍ഷോട്ട്

'നിങ്ങള്‍ നെഗറ്റീവ് പറഞ്ഞോളു, എനിക്ക് ഭാഗ്യം വന്നുകൊണ്ടേയിരിക്കും'; ബാലയ്ക്കും കോകിലയ്ക്കും വീണ്ടും ലോട്ടറിയടിച്ചു

കഴിഞ്ഞ ദിവസം അടിച്ചത് 25000 രൂപയായിരുന്നു
Published on

നടന്‍ ബാലയ്ക്കും ഭാര്യ കോകിലയ്ക്കും വീണ്ടും ലോട്ടറിയടിച്ചു. കഴിഞ്ഞ ദിവസവും ഇരുവര്‍ക്കും ലോട്ടറിയടിച്ചിരുന്നു. കാരുണ്യ ലോട്ടറിയാണ് കഴിഞ്ഞ ദിവസം അടിച്ചത്. 25000 രൂപയായിരുന്നു സമ്മാനത്തുക. ഇപ്പോഴിതാ വീണ്ടും താരദമ്പതിമാര്‍ക്ക് ലോട്ടറിയടിച്ചിരിക്കുകയാണ്. ഇത്തവണ അടിച്ചിരിക്കുന്നത് ഭാഗ്യതാര ലോട്ടറിയാണ്. കഴിഞ്ഞ ദിവസം 25000 ആണെങ്കില്‍ ഇത്തവണ ലഭിച്ചത് 100 രൂപയാണ്. അന്‍പത് രൂപയുടെ ടിക്കറ്റിനാണ് ലോട്ടറിയടിച്ചിരിക്കുന്നത്.

Bala and Kokila
പരസ്യമായി ക്ഷമ ചോദിച്ച് ഷൈൻ; വിൻസിയുമായി വേദിപങ്കിട്ടു

ബാല പങ്കിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. താരത്തിന്റെ ഭാഗ്യത്തെക്കുറിച്ച് പുകഴ്ത്തി നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ചിലരാകട്ടെ ചെറിയ തുക കിട്ടിയത് ആഘോഷിക്കുന്നതിനെ കളിയാക്കുകയും ചെയ്യുന്നുണ്ട്.

Bala and Kokila
'നഹീന്ന് പറഞ്ഞാ നഹീ...', പഞ്ചാബി ഹൗസ് റീലുമായി വിദ്യ ബാലൻ; 'ഇത് രമണൻ അല്ല രമണി' എന്ന് ആരാധകർ

'എന്താ ജോഡി നിങ്ങള്‍. ചെരേണ്ടവര്‍ ചേരുമ്പോള്‍ ആകുന്നു കുടുംബജീവിതം. സന്തോഷമായി മുന്നോട്ടു പോകുക, എന്റെ പൊന്നു ചേട്ടാ നിങ്ങള്‍ ഇങ്ങനെ ലോട്ടറിയുടെ വീഡിയോ ചെയ്താല്‍ വീട് മുഴുവന്‍ കച്ചവടക്കാരെ കൊണ്ട് നിറയും, സമ്മാനം ചെറുതില്‍ നിന്നും വലുത്തിലേക്കു എത്തും ഒരുനാള്‍. സന്തോഷത്തില്‍ പങ്കുചേരുന്നു, താങ്കളുടെ കുടുംബവിശേഷങ്ങള്‍ മുഴുവന്‍ നാട്ടുകാരെ എന്തിന് അറിയിക്കണം' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

കഴിഞ്ഞ ദിവസം ലോട്ടറിയടിച്ചപ്പോള്‍ ബാല പങ്കിട്ട വീഡിയോ വൈറലായിരുന്നു. സമ്മാനത്തുക കോകിലയ്ക്ക് നല്‍കിക്കൊണ്ട് ആര്‍ക്കെങ്കിലും നല്ലത് ചെയ്യുവെന്ന് ബാല പറയുന്നത് ചര്‍ച്ചയായി മാറുകയായിരുന്നു. ബാലയെ പോലെ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ഭാര്യ കോകിലയും. ഇരുവരുടേയും യൂട്യൂബ് ചാനലിലെ വീഡിയോകളും ചര്‍ച്ചയായി മാറാറുണ്ട്.

Summary

Actor Bala and wife wins lotter again. asks youtubers to keep the criticism going.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com