'എനിക്ക് ഭയങ്കര സന്തോഷമുള്ള ദിവസം'; ബാലയ്ക്കൊപ്പം വിഡിയോയുമായി എലിസബത്ത്

എലിസബത്തിന്റെ ബാലയ്ക്കൊപ്പമുള്ള വിഡിയോ ആണ് ശ്രദ്ധ നേടുന്നത്
ബാലയും എലിസബത്തും/ വിഡിയോ സ്ക്രീൻഷോട്ട്
ബാലയും എലിസബത്തും/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ബാലയുടെ ഭാര്യ എലിസബത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ്. തന്റെ വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ എലിസബത്തിന്റെ ബാലയ്ക്കൊപ്പമുള്ള വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു സന്തോഷ വാർത്തയുമായാണ് താരപത്നി എത്തിയത്. താൻ ട്യൂഷനെടുത്ത വിദ്യാർത്ഥികൾ വിജയിച്ചതിന്റെ സന്തോഷത്തിലാണ് എലിസബത്ത്. വിദ്യാർത്ഥികൾ നൽകിയ സർപ്രൈസ് ​ഗിഫ്റ്റും എലിസബത്ത് ബാലയ്ക്കൊപ്പം തുറക്കുന്നുണ്ട്. 

എനിക്കൊരുപാട് സന്തോഷം തോന്നിയ ദിവസമാണ്. ഞാന്‍ എംബിബിഎസ് സ്റ്റുഡന്റ്സിന് ഓൺലൈൻ ട്യൂഷന്‍ എടുത്തിരുന്നു. അവരുടെ എക്‌സാമിന്റെ റിസല്‍ട്ട് വന്നു. എല്ലാവരും മികച്ച വിജയം സ്വന്തമാക്കി. ഇതെനിക്ക് ഒരു സ്റ്റുഡന്റ് ഗിഫ്റ്റായി കൊണ്ടുവന്നതാണ്.- എന്നു പറഞ്ഞുകൊണ്ടാണ് ​സമ്മാനപ്പൊതി പുറത്തെടുക്കുന്നത്. അതിനു പിന്നാലെ കാമറയ്ക്കു മുന്നിലേക്ക് ബാലയും എത്തി. 

‘‘സത്യത്തിൽ പഠിപ്പിച്ച് കൊടുത്തത് ഞാനാണ്. പക്ഷേ, ഇവള്‍ക്കാണ് ഗിഫ്റ്റ് കിട്ടിയത്. ഇത് ഡോക്ടറും അത് ആക്ടറും.’’- എന്നാണ് ബാല പറഞ്ഞത്. എലിബസത്തിനെ ഓർത്ത് ഓര്‍ത്ത് അഭിമാനം തോന്നുവെന്നും തന്നെ സ്‌നേഹിക്കുന്ന എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഈ  സ്വീകാര്യതകളാണെന്നും ബാല പറയുന്നുണ്ട്. എലിസബത്തിന് ഓൺലൈൻ ക്ലാസ് എടുക്കാൻ ലൈറ്റ് സെറ്റ് ചെയ്യുന്നതും കാമറ സെറ്റു ചെയ്യുന്നതും താനാണെന്നും ബാല പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com