വിക്രം ട്വിറ്ററിലെത്തി, തുടക്കം തന്നെ വിഡിയോ; ആവേശത്തിൽ ആരാധകർ 

എല്ലാവർക്കും നന്ദിപറഞ്ഞുള്ള ഒരു വിഡിയോയാണ് വിക്രം പങ്കുവച്ചിരിക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള നടൻമാരിൽ ഒരാളായ വിക്രം ഒടുവിൽ ട്വിറ്ററിൽ അക്കൗണ്ട് തുറന്നു. ഒരു വിഡിയോയിലൂടെയാണ് ട്വിറ്റർ അക്കൗണ്ടിന് താരം തുടക്കമിട്ടത്. എല്ലാവർക്കും നന്ദിപറഞ്ഞുള്ള ഒരു വിഡിയോയാണ് വിക്രം പങ്കുവച്ചിരിക്കുന്നത്. 

പത്ത് വർഷം വൈകിയാണ് താൻ ട്വിറ്ററിൽ എത്തുന്നതെന്നും ഇനി ഇടയ്‍ക്ക് വരാമെന്നും വിഡിയോയിൽ വിക്രം പറയുന്നു. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദിയറിയിച്ചായിരുന്നു വിഡിയോ. 

കോബ്ര എന്ന ചിത്രമാണ് വിക്രമിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. ചിത്രം ഓഗസ്റ്റ് 31ന് റിലീസ് ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com