

കെൻ കരുണാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി എത്തുന്ന സിനിമയാണ് യൂത്ത്. മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ നടൻ ധനുഷിനെ കെനിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. അസുരൻ സിനിമയിൽ കെനിനെ ആദ്യം കണ്ടപ്പോൾ സിനിമയ്ക്ക് ചേരില്ലെന്ന് കരുതി വെട്രിമാരനോട് പറഞ്ഞു.
എന്നാൽ ആദ്യ ഷോട്ടിൽ കെൻ പ്രൂവ് ചെയ്‌തെന്നും ധനുഷ് പറഞ്ഞു. വെറും 23 വയസ് മാത്രമുള്ള ചെറിയ പയ്യൻ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോൾ ആദ്യം സംശയിച്ചെന്നും എന്നാൽ സിനിമ എടുത്ത് കൊണ്ട് വന്നതിൽ സന്തോഷം ഉണ്ടെന്നും ധനുഷ് കൂട്ടിച്ചേർത്തു. "കെനിനെ അസുരൻ ഫോട്ടോഷൂട്ടിലാണ് ആദ്യമായി കാണുന്നത്.
കണ്ടപ്പോൾ എനിക്ക് ഒട്ടും വർക്കായില്ല. വെട്രിയെ കാരവനിലേക്ക് വിളിച്ച് ഞാൻ പറഞ്ഞു ഈ പയ്യൻ വേണ്ട വേറെ ആരെയെങ്കിലും നോക്കാം എന്ന്. എന്റെ കഥാപാത്രത്തിനോട് ഒട്ടും ചേർച്ചയില്ല എന്ന കാരണം പറഞ്ഞാണ് ഞാൻ വേണ്ട എന്ന് പറഞ്ഞത്. വെട്രി എന്നോട് പറഞ്ഞു കുറച്ച് ടൈം വേണം അവൻ ശരിയായി വരും എന്ന്.
ശരി എന്ന് ഞാൻ പറഞ്ഞു അതിന് ശേഷം കെനിനെ ഞാൻ കണ്ടിട്ടില്ല. ഷൂട്ട് തുടങ്ങി ആദ്യ ദിവസം അവൻ അഭിനയിച്ച ഉടനെ ഞാൻ വെട്രിയോട് പറഞ്ഞു നല്ല ചോയ്സ് ആണെന്ന്. ചെറിയ പയ്യൻ ആണ് പക്ഷേ ഇത്രയും ആളുകൾക്കിടയിൽ ആത്മവിശ്വാസത്തോടെ അഭിനയിക്കുന്നുണ്ട്. കെനിനെ കണ്ടുപിടിച്ചതും അവനിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതും വെട്രിമാരൻ ആയിരുന്നു.
കെൻ അതിന് ശേഷം എന്റെ പബ്ജി ഫ്രണ്ട് ആണ്. എങ്ങനെ എങ്കിലും ക്ലോസ് ആകണം അതുകൊണ്ട് ഞങ്ങൾ ഗെയിം കളിച്ചു. എന്റെ പബ്ജി ലീഡർ കെൻ ആണ്. ഇതുപോലെ ഒരു പടം ചെയ്യാൻ പോകുന്നു എന്ന് കെൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഷോക്ക് ആയി. ഇത്രയും ചെറിയ പ്രായത്തിൽ എന്തിന് പടം എടുക്കുന്നു ഒരു രണ്ട് മൂന്നു വർഷം അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്യൂ അതിന് ശേഷം എടുക്കാം എന്ന് ഞാൻ പറഞ്ഞു.
തിടുക്കം വേണ്ട എന്ന് പറഞ്ഞു. ഇല്ല സർ ഞാൻ ചെയ്യും എന്ന് പറഞ്ഞപ്പോൾ ഞാൻ നിരുത്സാഹപ്പെടുത്തിയില്ല. പടം ചെയ്ത് ഇതുപോലെ എന്നെ ഇവിടെ നിർത്തുമെന്ന് ഞാൻ കരുതിയില്ല. കെൻ തെളിയിച്ചു.
അസുരൻ സിനിമയിൽ നിന്നെ വേണ്ട എന്ന് പറഞ്ഞത് എനിക്ക് പറ്റിയ തെറ്റാണ്. അതുപോലെ ഈ സിനിമ നിന്നെ കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് ചിന്തിച്ചതും തെറ്റായി പോയെന്ന് നീ തെളിയിച്ചു. അതിൽ ഞാൻ സന്തോഷവാനാണ്".- ധനുഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates