ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ; 'ഹയ' ഒരുങ്ങുന്നു 

വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹയ'യിലാണ് താരം എത്തുന്നത്
ചിത്രം : ഇൻസ്റ്റ​​ഗ്രാം
ചിത്രം : ഇൻസ്റ്റ​​ഗ്രാം
Updated on
1 min read

മിന്നൽ മുരളി എന്ന സിനിമയിലുടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ എത്തുന്നു. പ്രിയം, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ സിനിമകൾ ഒരുക്കിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹയ'യിലാണ് താരം എത്തുന്നത്. 'ഹയ' ഒരു ക്യാമ്പസ്‌ ത്രില്ലർ ചിത്രമാണ്. 

‌ലാൽ ജോസ്, ജോണി ആൻ്റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പൻ, ശ്രീരാജ്, അപർണാ ജനാർദ്ദനൻ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത്, ജോർഡി പൂഞ്ഞാർ, ഇന്ത്യയിലെ ആദ്യ വീൽചെയർ ടി വി ആങ്കറായ വീണ വേണുഗോപാൽ, സനൽ കല്ലാട്ട് എന്നിവരാണ് മറ്റുള്ള അഭിനേതാക്കൾ. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മനോജ്‌ ഭാരതിയാണ് തിരക്കഥ. മൈസൂർ, നിലമ്പൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com