നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി; വധു നയന

സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു
വിഷ്ണുവിന്റെ വിവാഹത്തിൽ നിന്ന്/ ഫെയ്സ്ബുക്ക്
വിഷ്ണുവിന്റെ വിവാഹത്തിൽ നിന്ന്/ ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി; നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാ​ഹിതനായി. നാരാണയൻകുട്ടി–ഉഷ ദമ്പതികളുടെ മകൾ നയനയാണ് വധു.  കൊച്ചി എളമക്കര ഭാസ്കരീയം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചായിരുന്നു വിവാഹം. സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെ ഹരീഷ് പേരടിതന്നെയാണ് വിവാഹവാർത്ത പങ്കുവച്ചത്. ജീവിതത്തിലെ മനോഹരമായ ഒരു അദ്ധ്യായം കൂടി...കാലമേ..ദൈവമേ നന്ദി- മകന്റെ വിവാഹചിത്രം പങ്കുവച്ച് താരം കുറിച്ചു. 

സിനിമ ടെലിവിഷൻ- രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് വിവാഹ​ത്തിൽ പങ്കെടുത്തത്. കെക രമ, ഹൈബി ഈഡൻ, ബി ഉണ്ണികൃഷ്ണൻ, മാലാ പാർവതി തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിന് എത്തി. ബിടെക് കപ്യൂട്ടര്‍ സയന്‍സിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൗഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു. ബിടെക്കിന് ശേഷം യുകെയില്‍ നിന്നും മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട് വിഷ്ണു.

വൈദി പേരടിയാണ് ഹരീഷ് പേരടിയുടെ രണ്ടാമത്തെ മകൻ. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെ വൈദി അരങ്ങേറ്റം കുറിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com