'ഇങ്ങനെ സ്വയം ട്രോളാനും ഒരു റേ‍ഞ്ച് വേണം'; വാർ 2 പരാജയത്തെക്കുറിച്ച് പറഞ്ഞ ഹൃത്വിക്കിനോട് ആരാധകർ

അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ സ്നേഹം ഇപ്പോൾ എനിക്ക് ലഭിക്കുന്നത് വളരെ നല്ലതായി തോന്നുന്നു
Hrithik Roshan
Hrithik Roshanഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിൽ മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് ഹൃത്വിക് റോഷൻ. അഭിനയത്തോടൊപ്പം തന്നെ നടന്റെ ഹ്യൂമർ സെൻസും പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഒരു പൊതുവേദിയിൽ വെച്ച് തന്റെ ഫ്ലോപ്പായ ചിത്രത്തെക്കുറിച്ച് തമാശരൂപേണ ഹൃത്വിക് പറഞ്ഞ ഒരു കമന്റ് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

'എന്റെ അവസാന ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായി മാറി. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ സ്നേഹം ഇപ്പോൾ എനിക്ക് ലഭിക്കുന്നത് വളരെ നല്ലതായി തോന്നുന്നു' എന്നായിരുന്നു ഹൃത്വിക് തമാശയായി പറഞ്ഞത്. സൂപ്പർ സ്റ്റാറിന് വലിയ കയ്യടി കൊടുക്കൂ എന്ന അവതാരകന്റെ വാക്കുകൾക്ക് മറുപടി നൽകുകയായിരുന്നു താരം.

ഹൃത്വിക്കിന്റെ വാക്കുകളെ കയ്യടികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം വലിയ പരാജയമായിട്ടും അതിനെ ഏറ്റെടുത്ത നടനെ കമന്റിൽ പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. അയൻ മുഖർജി ഒരുക്കിയ വാർ 2 ആണ് ഹൃത്വിക്കിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 400 കോടി ബജറ്റിൽ എത്തിയ ചിത്രം മുടക്ക് മുതൽ പോലും നേടാനാകാതെ തിയറ്ററിൽ വീണു.

Hrithik Roshan
'ഉപകാരമല്ലാതെ ഒരുപദ്രവവും ചാക്കോച്ചൻ എന്നോട് ചെയ്തിട്ടില്ല, വാക്കുകൾ വളച്ചൊടിച്ചു'; നടൻ സുനിൽ രാജ്

സിനിമയുടെ വിഎഫ്എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു. സിനിമയിലെ ചില സീനുകൾക്ക് ട്രോളും ലഭിച്ചിരുന്നു. സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകർ അഭിപ്രായപ്പെട്ടിരുന്നത്.

Hrithik Roshan
'ഭക്ഷണം കഴിക്കുകയാണെന്ന് പോലും അവർ മനസിലാക്കില്ല; അതുകൊണ്ടിപ്പോൾ വിവാഹത്തിന് പോയാൽ ഞാൻ കഴിക്കാറില്ല'

നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നായ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വാർ 2.

Summary

Cinema News: Actor Hrithik Roshan addresses War 2 failure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com