

തന്റെ മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്ന് നടൻ ജയറാം (Jayaram). ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ച ഫാറ്റി ലിവർ ക്ലിനിക്കിന്റെ ഉദ്ഘാടന വേദിയിലായിരുന്നു നടന്റെ പ്രഖ്യാപനം. മരണശേഷം സ്വന്തം അവയവങ്ങൾ ദാനം ചെയ്യുന്നതിനും അവയവദാനത്തിന്റെ പ്രചാരകനാകാനും താൻ തയ്യാറാണെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി. ഭാര്യ പാർവ്വതിയ്ക്കൊപ്പമാണ് ജയറാം ചടങ്ങിൽ പങ്കെടുത്തത്. മസ്തിഷ്ക മരണത്തെ തുടർന്നുളള അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ ഉയർന്ന് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
”എന്റെ മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് ആദ്യമായി ഇവിടെ വച്ച് അറിയിക്കുകയാണ്. എന്റെ ഏതെങ്കിലും അവയവം കൊണ്ട് മറ്റൊരാള്‍ക്ക് ഗുണമാവുമെങ്കിൽ, ഇവിടെ വച്ച് സമ്മതപത്രത്തിലും ഞാന്‍ ഒപ്പിട്ട് തരാം” എന്നാണ് ജയറാമിന്റെ വാക്കുകള്‍.
റെട്രോ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സൂര്യ ആയിരുന്നു. ഓസ്ലർ ആണ് ജയറാം ഏറ്റവും അവസാനം മലയാളത്തിൽ അഭിനയിച്ച സിനിമ. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ മുതൽ ഇങ്ങോട്ട് എത്തിയ അന്യഭാഷാ സിനിമകളില്‍ എല്ലാം വളരെ വ്യത്യസ്തമായ ലുക്കുകളിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates