മകൻ മാർക് ആൻറണിക്ക് ഒന്നാം പിറന്നാൾ, സീസറായി ജിനു ജോസഫ്; വൈറലായി ആഘോഷം 

ഷേക്സ്പിയർ നാടകങ്ങളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചാണ് മകന്റെ പിറന്നാൾ ഇരുവരും കൊണ്ടാടിയത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കന്റെ ഒന്നാം പിറന്നാൾ വ്യത്യസ്തമാക്കി നടൻ ജിനു ജോസഫ്. മാർക് ആൻറണി ജോസഫ് എന്നാണ് ജിനുവും ഭാര്യ ലിയ സാമുവലും മകന് പേരിട്ടിരിക്കുന്നത്. ഷേക്സ്പിയർ നാടകങ്ങളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചാണ് മകന്റെ പിറന്നാൾ ഇരുവരും കൊണ്ടാടിയത്. സീസറിനെ അനുസ്മരിപ്പിക്കുന്ന കോസ്റ്റ്യൂമാണ് ഇതിനായി തെരഞ്ഞടുത്തിരിക്കുന്നത്. 

ഇതിനോടകം വൈറലായ ചിത്രത്തിന് കുഞ്ചാക്കോ ബോബൻ, സ്രിന്ദ, രഞ്ജിനി ജോസ്, അപർണ തുടങ്ങി നിരവധി താരങ്ങളാണ് കമന്റ് കുറിച്ചിരിക്കുന്നത്. 

അമൽ നീരദിന്റെ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ജിനു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അൻവർ, സാഗർ ഏലിയാസ് ജാക്കി, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടൽ, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി, വരത്തൻ, വൈറസ്,​ അഞ്ചാം പാതിര, ട്രാൻസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നവാഗതനായ അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘സായാഹ്ന വാർത്തകൾ’ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com