ചികിത്സയ്ക്ക് സഹായം തേടി നടി അംബിക റാവു, അറിഞ്ഞയുടൻ ഒരു ലക്ഷം രൂപ നൽകി ജോജു 

അത്യാവശ്യ സഹായങ്ങൾക്കായി ഒരുലക്ഷം രൂപ അക്കൗണ്ടിലേയ്ക്ക് ഇടാമെന്ന് ഉറപ്പും നൽകിയിരിക്കുകയാണ് ജോജു
ചികിത്സയ്ക്ക് സഹായം തേടി നടി അംബിക റാവു, അറിഞ്ഞയുടൻ ഒരു ലക്ഷം രൂപ നൽകി ജോജു 
Updated on: 
1 min read

നിരവധി സിനിമകളിലുടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് അംബിക റാവു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ് നടിയിപ്പോൾ. സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടതിനാൽ വൻതുക ആവശ്യമായി വരുന്നുണ്ടെന്ന് അറിയിച്ച് സഹായത്തിനായി നടിയുടെ സുഹൃത്തുക്കളടക്കം ഒട്ടനവധി പേർ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അംബികയ്ക്ക് സഹായ അറിയിച്ച് എത്തിയിരിക്കുകയാണ് നടൻ ജോജു ജോർജ്. 

സംവിധായകൻ സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിന്റെ ശ്രദ്ധയിൽപെടുത്തുന്നത്. നടിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ താരം അത്യാവശ്യ സഹായങ്ങൾക്കായി ഒരുലക്ഷം രൂപ അക്കൗണ്ടിലേയ്ക്ക് ഇടാമെന്ന് ഉറപ്പും നൽകി.

നേരത്തെ അംബികയുടെ ചികിത്സക്കായി ഫെഫ്കയും സിനിമ മേഖലയിൽ നിന്നുള്ളവരും സഹായങ്ങൾ നൽകിയിരുന്നു. പിന്നീട് ചികിത്സ മുന്നോട്ട് പോയെങ്കിലും വീണ്ടും സാമ്പത്തികം പ്രശ്നമായി. സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെയാണ് കൂടുതൽ പ്രതിസന്ധിയിലായത്.  

കുമ്പളങ്ങി നൈറ്റ്സിൽ ബേബി മോളുടെ അമ്മയായി ശ്രദ്ധനേടിയിരുന്നു അംബിക. മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com