'അണ്ണാ, മറ്റാരേക്കാളും നന്നായി നിങ്ങൾക്കിത് മനസിലാകും'; പൈറസിയെക്കുറിച്ച് വിജയ്‌യോട് അന്ന് പറഞ്ഞത് ഓർത്തെടുത്ത് കാർത്തി

നമ്മുടെ മുഖ്യമന്ത്രിക്ക് ഈ വിഷയം നന്നായി മനസ്സിലാകും.
Vijay, Karthi
Vijay, Karthiഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

തന്റെ പുതിയ ചിത്രമായ 'സർദാർ 2' വിന്റെ പ്രൊമോഷൻ തിരക്കിലാണ് നടൻ കാർത്തി. പൈറസിയെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. പൈറസി കുറിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി താൻ ചർച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"അതെ, വിജയ് സാർ, നമ്മുടെ മുഖ്യമന്ത്രിക്ക് ഈ വിഷയം നന്നായി മനസ്സിലാകും. അദ്ദേഹം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.- കാർത്തി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അണ്ണാ, മറ്റാരേക്കാളും നന്നായി നിങ്ങൾക്കിത് മനസിലാകും. നിങ്ങളുടേതായ രീതിയിൽ നിങ്ങളിത് പരി​ഗണിക്കണമെന്ന്".- കാർത്തി കൂട്ടിച്ചേർത്തു.

ഭാവിയിൽ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിനും കാർത്തി മറുപടി നൽകി. ചിരിച്ചു കൊണ്ടായിരുന്നു നടന്റെ മറുപടി. എനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഉദ്ദേശ്യമില്ല, നല്ല സിനിമകൾ നൽകുക എന്നതാണ് തന്റെ ഏക ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ൽ പുറത്തിറങ്ങിയ സർദാറിന്റെ രണ്ടാം ഭാ​ഗമാണ് 'സർദാർ 2'. കാർത്തി ഡബിൾ റോളിലെത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയിരുന്നു.

Vijay, Karthi
'ചായമെകിയോ സ്വർണ്ണ മേഘമേ...'; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'വർണ്ണജാലം' ഗാനം പുറത്ത്
Vijay, Karthi
'റിലീസ് തിരക്കുകളില്‍ എന്റെ ജന്മദിനം ഓര്‍ക്കുമോ ആവോ?'; അമാലിന് സംശയം; സര്‍പ്രൈസുമായി ദുല്‍ഖര്‍
Vijay, Karthi
'പഴയ ലാലേട്ടന്‍ കഥാപാത്രങ്ങള്‍ക്കുള്ള ആ വശീകരണം'; നിവിന്‍ പോളിയെക്കുറിച്ച് ആഷിഖ് അബു പറഞ്ഞത്, കുറിപ്പുമായി നിര്‍മാതാവ്
Summary

Actor Karthi spoke about meeting CM Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com