ദേവ മരിച്ച് മൂന്നാം നാൾ അനന്തരവനും; നടൻ കാർത്തിക് സബേഷ് അന്തരിച്ചു

ദേവ മരിച്ച് മൂന്നാം നാളാണ് കാർത്തിക്കിന്റെ വിയോ​ഗം.
Karthik Sabesh, Deva
Karthik Sabesh, Devaഎക്സ്
Edited By:
Updated on: 
1 min read

ചെന്നൈ: തമിഴ് നടൻ കാർത്തിക് സബേഷ് (37) അന്തരിച്ചു. സം​ഗീത സംവിധായകൻ സബേഷിന്റെ മകനാണ്. അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച സം​ഗീത സംവിധായകൻ ദേവയുടെ അനന്തരവൻ കൂടിയാണ് കാർത്തിക് സബേഷ്.

ദേവ മരിച്ച് മൂന്നാം നാളാണ് കാർത്തിക്കിന്റെ വിയോ​ഗം. ധനുഷിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കാർത്തിക്. 'ഡം', 'വല്ലവൻ', 'പട്ടയത്ത് യാനൈ', 'ഉദയം എൻ എച്ച് 4', 'ബർമ', 'കാതൽ ചൊല്ല വന്തേൻ' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദേവയുടെ സഹോദരനാണ് കാർത്തിക്കിന്റെ അച്ഛൻ സബേഷ്.

രമ്യ ആണ് കാർത്തിക്കിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. ഒക്ടോബർ 17 ന് ഹൃദയാഘാതത്തെ തുടർന്നാണ് സം​ഗീത സംവിധായകൻ ദേവ (75) അന്തരിച്ചത്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി 400ലധികം സിനിമകൾക്ക് ദേവ സംഗീതമൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കാർത്തിക്കിന്റെ അച്ഛൻ സബേഷ് അന്തരിച്ചത്. തമിഴ് സിനിമയിലെ ഹിറ്റ് സം​ഗീത സംവിധായക ജോഡിയായിരുന്നു സബേഷ്- മുരളി. നിരവധി ഹിറ്റ് സിനിമകൾക്ക് ഈ കൂട്ടുകെട്ട് സം​ഗീതമൊരുക്കിയിട്ടുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Karthik Sabesh, Deva
'ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് തീരുമാനിക്കുന്നത് ആ അസുഖം കണ്ടെത്തിയപ്പോൾ'; വെളിപ്പെടുത്തി നടി സിത്താര വിജയൻ
Karthik Sabesh, Deva
സൂപ്പർ ഹീറോയായി സന്ദീപ് പ്രദീപ്; കോസ്മിക് സാംസണ്‍ റിലീസ് തിയ്യതി
Karthik Sabesh, Deva
ആ സിനിമ നിനക്ക് നല്ല വളര്‍ച്ചയാകുമെന്ന് എല്ലാവരും പറഞ്ഞു; പക്ഷെ പടം മൊത്തം മമ്മൂക്ക തിന്നു കളഞ്ഞു: കോട്ടയം നസീര്‍
Summary

Actor Karthik Sabesh passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com