അമ്മയുടെ പിറന്നാളിന് ചാക്കോച്ചന്റെ സർപ്രൈസ് പാർട്ടി, കൂടെ കൂടി മഞ്ജുവും പിഷാരടിയും

അമ്മയുടെ 67-ാം പിറന്നാളിന് സർപ്രൈസ് പാർട്ടിയൊരുക്കി കുഞ്ചാക്കോ ബോബൻ 
മോളി കുഞ്ചാക്കോ പിറന്നാൾ ആഘോഷം/ ചിത്രം ഇൻസ്റ്റാ​ഗ്രം
മോളി കുഞ്ചാക്കോ പിറന്നാൾ ആഘോഷം/ ചിത്രം ഇൻസ്റ്റാ​ഗ്രം
Updated on
1 min read

മ്മയ്‌‌ക്ക് സർപ്രൈസ് പിറന്നാൾ പാർട്ടി ഒരുക്കി നടൻ കുഞ്ചാക്കോ ബോബൻ. മോളി കുഞ്ചാക്കോയുടെ 67-ാം പിന്നാളായിരുന്നു ഇന്ന്. സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത് താരവും കുടുംബവും ഡൽഹിയിൽ അവധി ആഘോഷത്തിലാണ്. സർപ്രൈസ് പാർട്ടിയിൽ മലയാളികളുടെ പ്രിയ താരങ്ങളായ മഞ്ജു വാര്യരും പിഷാരടിയും കുടുംബവും കൂടിയതോടെ സന്തോഷം ഇരട്ടിച്ചു. 

'സ്‌നേഹം കൊണ്ട് പിറന്നാൾ കുട്ടിയെ സർപ്രൈസ് ആക്കി. ജന്മദിനാശംസകൾ അമ്മാഞ്ചി, ഉമ്മ' എന്നാണ് അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഡൽഹിയിൽ താജ്മഹൽ സന്ദർശിക്കുന്ന ദൃശ്യങ്ങളും താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. രജിഷ വിജയനാണ് നായിക. മാർച്ച് മൂന്ന് ചിത്രം റിലീസ് ചെയ്യും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com