'വേഗം സുഖമാകട്ടെ സൂര്യ, അൻപോടെ ദേവ'; രജനിയോട് മമ്മൂട്ടി 

ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് രജനി ഇപ്പോൾ
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ക്ത സമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ് സൂപ്പർ സ്റ്റാർ  രജനീകാന്തിന് ആശംസയുമായി മമ്മൂട്ടി. ‘വേഗം സുഖമാകട്ടെ സൂര്യ, സ്നേഹത്തോടെ ദേവ’ (ഗെറ്റ് വെൽ സൂൺ സൂര്യ അൻപുഡൻ ദേവ) എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് രജനി ഇപ്പോൾ. 

ദളപതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് വച്ചാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇരുവരും ഒന്നിച്ചഭിനയിച്ച സൂപ്പർഹിറ്റ് ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് സൂര്യയും ദേവയും.

രണ്ടാഴ്ചയായി ഹൈദരാബാദിലാണ് രജനികാന്തുള്ളത്.168ാമത്തെ സിനിമ അണ്ണാത്തയുടെ അവസാന ഷെഡ്യൂൾ  രാമോജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് പരിഗണിച്ചു പ്രത്യേക മുൻകരുതൽ നടപടികൾ എടുത്തായിരുന്നു പുരോഗമിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നാല് യൂണിറ്റംഗങ്ങൾ‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രജനികാന്തിനു ആർടിപിസിആർ ടെസ്റ്റ് നടത്തി. ഫലം നഗറ്റീവായെങ്കിലും താരം ക്വാറന്റൈനിൽ പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെ രക്ത സമ്മർദത്തിൽ വലിയ വ്യതിയാനം വന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com