മിഥുനും കല്യാണിയും /വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
മിഥുനും കല്യാണിയും /വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

'മാടത്തക്കിളി...' പാട്ടിലെ പയ്യന്റെ കല്യാണം, മിഥുൻ വിവാഹിതനാകുന്നു; സം​ഗീത് രാവിൽ മൃദുല മുരളിയുടെ തകർപ്പൻ ഡാൻസ്, വിഡിയോ

പത്ത് വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകുന്നത്
Published on

ടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാകുന്നു. നാളെ ബോൾഗാട്ടി ഇവന്റ് സെന്ററിൽ വച്ചാണ് വിവാഹം. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. പത്ത് വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം. 

കല്യാണിയുടെ സഹോദരി മീനാക്ഷിയുമായുള്ള തന്റെ കമ്പൈൻ സ്റ്റഡിയിലാണ് ഇവരുടെ പ്രണയം പൂത്തുലഞ്ഞതെന്ന് മൃദുല മുമ്പ് പറഞ്ഞിട്ടുണ്ട്. വിവാഹാഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ച് മൃദുല നിറസാന്നിധ്യമായിരുന്നു. ഇന്നലെ നടന്ന സം​ഗീത് പരിപാടിയിൽ മൃദുലയും കൂട്ടുകാരികളും ചേർന്നുള്ള തകർപ്പൻ നൃത്തവും ഉണ്ടായിരുന്നു. മിഥുനും കല്യാണിയും ചേർന്ന് ചുവടുവച്ചതും ഏറെ ഹൃദ്യമായിരുന്നു. നമിത പ്രമോദ്, അപർണ ബാലമുരളി, ജീവ തുടങ്ങിയ താരങ്ങളും പങ്കെടുത്തു.

വജ്രം എന്ന സിനിമയിൽ ബാലതാരമായാണ് മിഥുൻ മുരളിയുടെ തുടക്കം.ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മൃദുലിന്റെ മറ്റ് പ്രധാന സിനിമകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com