ആശുപത്രി വിട്ടു, ഇനി കുറച്ചുനാൾ ഫിസിയോതെറാപ്പി; പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് മിഥുൻ

ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബെൽസ് പാൾസി എന്ന രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രി വിട്ടു. ഡിസ്ചാർജ്ജ് ആയെന്നും ഇനി കുറച്ചു ദിവസത്തെ ഫിസിയോതെറാപ്പി കൂടി ബാക്കിയുണ്ടെന്നും നടൻ ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചു. തനിക്ക് പ്രാർത്ഥനകളിലൂടെ പിന്തുണ നൽകിയ എല്ലാവർക്കും മിഥുൻ നന്ദി കുറിച്ചു. 

ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്. മുഖത്തിന് താൽക്കാലികമായി കോടൽ ഉണ്ടാക്കുന്ന രോ​ഗമാണിത്. സോഷ്യൽ മീഡിയയിലൂടെ മിഥുൻ തന്നെയാണ് വിവരം അറിയിച്ചത്. ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള ഒരു വിഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കുകയായിരുന്നു താരം. പക്ഷാഘാതം വന്നതുപോലെ ആണെന്നും ഒരുഭാ​ഗം അനക്കാനാവുന്നില്ലെന്നുമാണ് താരം വിഡിയോയിൽ‌ വിശദീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com