ബുജ്ജി ഓടിക്കാൻ നിങ്ങളേക്കാൾ മികച്ചൊരാൾ വേറെയില്ല; നാ​ഗ ചൈതന്യയുടെ വീഡിയോ വൈറൽ

പല പ്രതിസന്ധി ഘട്ടങ്ങളിലും ഭൈരവയെ സഹായിക്കുന്നത് ബുജ്ജിയാണ്.
Naga Chaitanya
നാ​ഗ ചൈതന്യinstagram
Updated on: 
1 min read

തെലുങ്ക് സിനിമ ലോകത്തെ വാഹനപ്രേമികളിലൊരാളാണ് നാ​ഗ ചൈതന്യ. താരത്തിന്റെ വാഹനങ്ങളോടുള്ള കമ്പം ഏറെക്കുറേ ആരാധകർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ നാ​ഗ ചൈതന്യയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് പ്രഭാസ് നായകനായെത്തുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് നടന്നത്.

ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസെത്തുന്നത്. ഭൈരവയുടെ ഉറ്റചങ്ങാതിയായ ഒരു സ്പെഷ്യൽ കാർ ബുജ്ജിയേയും അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. ബുജ്ജിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണിപ്പോൾ നടൻ ​നാ​ഗ ചൈതന്യ. ബുജ്ജിയിൽ ഡ്രൈവ് ചെയ്യുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഞാനിപ്പോഴും ഞെട്ടലിലാണ്.

എഞ്ചിനീയറിങ്ങിന്റെ എല്ലാ നിയമങ്ങളും നിങ്ങൾ ലംഘിച്ചിരിക്കുന്നുവെന്നാണ് നാ​ഗ ചൈതന്യ പറയുന്നത്. മാത്രമല്ല ഈ സ്പെഷ്യൽ‌ കാർ നിർമ്മിച്ച എല്ലാവരെയും താരം അഭിനന്ദിക്കുകയും ചെയ്തു. നിരവധി പേരാണ് നാ​ഗ ചൈതന്യയുടെ വീ‍ഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ബുജ്ജി ഓടിക്കാൻ നാ​ഗ ചൈതന്യയേക്കാൾ മികച്ച ഒരാളില്ല എന്നാണ് ഭൂരിഭാ​ഗം പേരുടേയും കമന്റുകൾ.

കൽക്കിയിൽ പല പ്രതിസന്ധി ഘട്ടങ്ങളിലും ഭൈരവയെ സഹായിക്കുന്നത് ബുജ്ജിയാണ്. നടി കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ജൂൺ 27 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പഠാനി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com