'പ്രധാന വേഷം തരാം, ചില വിട്ടുവീഴ്ച ചെയ്യണം'; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് നയൻതാര

താരത്തിന്റെ ധീരമായ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്
നയൻതാര/ ചിത്രം; ഇൻസ്റ്റ​ഗ്രാം
നയൻതാര/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് നയൻതാര. ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതോടെ സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. ഇപ്പോൾ വീണ്ടും സജീവമാവുകയാണ് താരം. അതിനിടെ ഇപ്പോൾ ശ്രദ്ധനേടുന്നത് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ്. 

താനും കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ട് എന്നാണ് നയൻതാര പറഞ്ഞത്. ഒരു ചിത്രത്തിലെ പ്രധാന റോള്‍ നല്‍കാന്‍ അവര്‍ക്ക് വേണ്ട ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്ന് താരത്തോട് പറയുകയായിരുന്നു. എന്നാൽ തന്‍റെ കഴിവിന്‍റെ പേരില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന വേഷങ്ങള്‍ മതിയെന്ന് പറഞ്ഞ് നയൻതാര ചിത്രത്തിലേക്കുള്ള ഓഫർ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അഭിമുഖത്തിനിടെയാണ് താരം തനിക്ക് നേരിട്ട അനുഭവം തുറന്നു പറഞ്ഞത്. താരത്തിന്റെ ധീരമായ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

മാസങ്ങള്‍ക്ക് മുന്‍പ് ബാഹുബലി താരം അനുഷ്ക ഷെട്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ രംഗത്ത് എത്തിയിരുന്നു. കർശനമായ നിയമങ്ങൾ നടപ്പിലാക്കാതെയും നടിമാരുടെ അഭിനയ വൈദഗ്ധ്യം കണക്കിലെടുക്കാതെയും ചില സ്വാധീനമുള്ളവര്‍ ചൂഷണം നടത്തുന്നുണ്ടെന്നാണ് കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് അനുഷ്ക ഷെട്ടി പറഞ്ഞത്. 

അതിനിടെ ഷാരുഖ് ഖാന്റെ നായികയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നയൻതാര. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്റെ ഷൂട്ടിംഗില്‍ ഉടന്‍ തന്നെ താരം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. കണക്റ്റാണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com