നിരഞ്ജ് മണിയന്‍പിള്ള രാജുവിന്റെ വിവാഹിതത്തില്‍ നിന്ന്/ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
നിരഞ്ജ് മണിയന്‍പിള്ള രാജുവിന്റെ വിവാഹിതത്തില്‍ നിന്ന്/ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി, വധു നിരഞ്ജന; താരസമ്പന്നമായി വിവാഹം

പാലിയം കൊട്ടാരത്തില്‍വച്ച് ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു
Published on

ടനും മണിയന്‍പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതയി. നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരകുടുംബാംഗമാണ് നിരഞ്ജന. പാലിയം കൊട്ടാരത്തില്‍വച്ച് ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മമ്മൂട്ടി, ജയറാം തുടങ്ങിയ വന്‍ താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. 

ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വിവാഹത്തിനെത്തിയത്. ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയ നിരവധി പേരാണ് വിവഹത്തിന് എത്തിയത്. വിവാഹ റിസപ്ഷന്‍ 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വച്ച് നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com