മഹാഭാരതത്തിലെ 'കർണൻ'; നടൻ പങ്കജ് ധീർ അന്തരിച്ചു

1990 ൽ കെ മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു.
Pankaj Dheer
Pankaj Dheerഎക്സ്
Updated on
1 min read

മുംബൈ: പ്രശസ്ത നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ബി ആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ കർണന്റെ വേഷം അഭിനയിച്ചാണ് പങ്കജ് പ്രേക്ഷക മനം കവർന്നത്. ഏറെ നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ആരോ​ഗ്യനില വഷളാവുകയും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നുവെന്നാണ് വിവരം.

Pankaj Dheer
'ധ്രുവിന് സിനിമയില്ലെങ്കിലും പേടിക്കണ്ട; കബഡി കളിച്ചാണെങ്കിലും അവൻ ജീവിക്കും'

1988 ൽ സംപ്രേഷണം ചെയ്ത മഹാഭാരത്തിലെ കർണന്റെ വേഷം പങ്കജിന്റെ എക്കാലവും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്. ചന്ദ്രകാന്ത, ബധോ ബാഹു, സീ ഹൊറർ ഷോ, കാനൂൻ തുടങ്ങിയ ടിവി സീരിയലുകളും സോൾജിയർ, ആന്ദാസ്, ബാദ്ഷാ, തുംകോ നാ ഭൂൽ പായേംഗേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Pankaj Dheer
'മാരി സാർ ഇത് കുറച്ചു വൈകിപ്പോയി; നിങ്ങളൊരു സൂപ്പർ സ്റ്റാറിനെയാണ് ഇല്ലാതാക്കിയത്'

മൈ ഫാദർ ​ഗോഡ്ഫാദർ എന്ന സിനിമയും പങ്കജ് സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഇർഫാൻ ഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പവും പങ്കജ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 1990 ൽ കെ മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 4.30ന് മുംബൈയിലെ സാന്താക്രൂസിനടുത്തുള്ള പവൻ ഹാൻസ് ശ്മശാനത്തിൽ നടക്കും.

Summary

Cinema News: Actor Pankaj Dheer dies after cancer battle at 68.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com