'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

വിവാഹം അല്ലെങ്കിൽ പ്രണയത്തെക്കുറിച്ചായിരിക്കും പ്രഭാസ് പറയാൻ പോകുന്നതെന്നാണ് ഒരു വിഭാ​ഗം ആളുകൾ പറയുന്നത്.
Prabhas
പ്രഭാസ്
Updated on
1 min read

തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടൻമാരിലൊരാളാണ് പ്രഭാസ്. ബാഹുബലി എന്ന ഒറ്റചിത്രം മതി എക്കാലവും സിനിമ പ്രേക്ഷകർക്ക് പ്രഭാസിനെ ഓർത്തിരിക്കാൻ. ബാഹുബലിക്ക് ശേഷം നിരവധി ബി​ഗ് പ്രൊജക്ടുകളുടെ ഭാ​ഗമായി പ്രഭാസ്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വ്യക്തിപരമായ വിശേഷങ്ങൾ അധികം പങ്കുവയ്ക്കുന്ന ആളല്ല പ്രഭാസ്.

എന്നാലിപ്പോൾ താരം തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ആരാധകരെ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്. എന്തിനേക്കുറിച്ചാണ് പ്രഭാസ് പറയാൻ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. പ്രിയപ്പെട്ടവരേ, എനിക്കേറെ പ്രത്യേകതയുള്ള ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ എന്നാണ് പ്രഭാസ് സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. സ്റ്റോറി വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയും തുടങ്ങിക്കഴിഞ്ഞു.

വിവാഹം അല്ലെങ്കിൽ പ്രണയത്തെക്കുറിച്ചായിരിക്കും പ്രഭാസ് പറയാൻ പോകുന്നതെന്നാണ് ഒരു വിഭാ​ഗം ആളുകൾ പറയുന്നത്. എന്നാലിത് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായിരിക്കും എന്ന് പറയുന്നവരും കുറവല്ല. നടിമാരായ അനുഷ്ക ഷെട്ടി, കൃതി സനോൺ എന്നിവരുമായി പ്രഭാസ് പ്രണയത്തിലാണെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ബി​ഗ് ബജറ്റ് പ്രൊജക്ടുകളടക്കം നിരവധി സിനിമകളാണ് പ്രഭാസിന്റെ ലൈൻഅപ്പിലുള്ളത്. കൽക്കി 2898 എഡിയാണ് പ്രഭാസിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27 നാണ് തിയറ്ററുകളിലെത്തുന്നത്.

അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സയൻസ് ഫിക്ഷനായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. രാജാസാബ് എന്ന ചിത്രവും പ്രഭാസിന്റേതായി ഒരുങ്ങുന്നുണ്ട്. സലാറാണ് പ്രഭാസിന്റേതായി ഒടുവിലെത്തിയ ചിത്രം.

Prabhas
'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com