'അത് പാറ്റകൾക്കുള്ള പ്രസ്ഥാനമാണ്, അട്ടകൾക്കുള്ളതല്ല'; കോക്രോച്ച് പാർട്ടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രകാശ് രാജിന് വിമർശനം

സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് താരം
Prakash Raj
Prakash Raj എക്സ്
Edited By:
Updated on
1 min read

കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യെ പിന്തുണച്ച് നടൻ പ്രകാശ് രാജ്. എക്സിലൂടെയാണ് പ്രകാശ് രാജ് സിജെപിയ്ക്ക് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ജൂൺ ആറിന് ഡൽഹിയിൽ സിജെപി സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധത്തിന് താൻ എത്താൻ ശ്രമിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞു.

"കോക്രോച്ച് പ്രസ്ഥാനത്തോടുള്ള എന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ 6-ാം തീയതി അവിടെ എത്താൻ ശ്രമിക്കും.. മുൻകൂട്ടി നിശ്ചയിച്ച ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാൻ വളരെ ദൂരെയായതിനാൽ, അന്നേദിവസം പരമാവധി അവിടെ എത്താൻ ഞാൻ ശ്രമിക്കും. എല്ലാ കുഞ്ഞു പാറ്റകളും അവിടെ എത്തണമെന്ന് അഭ്യർഥിക്കുന്നു".- എന്നാണ് പ്രകാശ് രാജ് കുറിച്ചിരിക്കുന്നത്.

തങ്ങൾക്ക് പിന്തുണ അറിയിച്ചതിന് കോക്രോച്ച് പാർട്ടി പ്രകാശ് രാജിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളെയടക്കം ശനിയാഴ്ച നടക്കുന്ന പ്രതിഷേധത്തിന്റെ ഭാ​ഗമാകാൻ കോക്രോച്ച് ജനതാ പാർട്ടി വക്താക്കൾ ക്ഷണിക്കുന്നുണ്ട്. അതേസമയം പ്രകാശ് രാജ് പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.

Prakash Raj
'സാറേ എന്നെ ബക്കറ്റ് സ്റ്റാർ എന്നാണ് വിളിക്കുന്നതെന്ന് വീണ വിളിച്ചു പറഞ്ഞു; ഷൂട്ട് ചെയ്തപ്പോൾ ആ സീനിൽ ഒരു കുഴപ്പം ഉണ്ടായിരുന്നു'

'പാറ്റകൾ അവിടെ ഇഴഞ്ഞു കയറും, പക്ഷേ ആരാണ് അവരുടെ സുരക്ഷ ഉറപ്പാക്കുക', 'നിങ്ങൾ എന്ത് ചെയ്താലും, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്', 'നിങ്ങൾ ചെറിയ പാറ്റയൊന്നുമല്ല, പിന്നെ എന്തിനാണ് പോകുന്നത് ?', 'അത് പാറ്റകൾക്കുള്ള പ്രസ്ഥാനമാണ്, അട്ടകൾക്കുള്ളതല്ല!', 'ഈ രാജ്യത്തിനു വേണ്ടി നിങ്ങളുടെ നട്ടെല്ല് കാണിച്ചതിന് നന്ദി സർ...ബാക്കി എല്ലാ സെലിബ്രിറ്റികളും ഉറങ്ങുകയാണ്'- എന്നൊക്കെയാണ് പ്രകാശ് രാജിന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

Prakash Raj
അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതി; 'തുറന്നുപറച്ചിലിൽ' അം​ഗങ്ങൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന സറ്റയറിക്കല്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിക്ക് രൂപം നല്‍കിയതിനു ശേഷമുള്ള അഭിജിത് ദീപ്‌കെയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ് ശനിയാഴ്ച നടക്കുന്നത്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്ഇ സംവിധാനത്തിലെ വീഴ്ചകളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് കോക്രോച്ച് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

Summary

Actor Prakash Raj openly supports Cockroach Janta Party.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com