മൂന്നാഴ്ച നീണ്ട 'ജീവന്മരണ പോരാട്ടം' ; കോവിഡ് മുക്തനായി നടന്‍ രാജശേഖര്‍ വീട്ടിലേക്ക് മടങ്ങി

അതീവ ഗുരുതരാവസ്ഥയിലായ താരത്തിന് പ്ലാസ്മ തെറാപ്പിയും സൈറ്റോസോര്‍ബ് ഡിവൈസ് തെറാപ്പിയും നല്‍കിയിരുന്നു
നടൻ രാജശേഖറും ഭാര്യയും
നടൻ രാജശേഖറും ഭാര്യയും
Updated on
1 min read

ഹൈദരാബാദ് : മൂന്നാഴ്ചയോളം നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ നടന്‍ രാജശേഖര്‍ കോവിഡ് മുക്തനായി. ആശുപത്രിയില്‍ നിന്നും ഡ്‌സിചാര്‍ജ് ചെയ്ത താരം വീട്ടിലേക്ക് മടങ്ങി. ഹൈദരാബാദിലെ സിറ്റി ന്യൂറോ സെന്റര്‍ ആശുപത്രിയിലായിരുന്നു നടന്‍ ചികില്‍സയിലായിരുന്നത്. 

കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു താരം. തുടര്‍ന്ന് പിതാവിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ആരാധകരോട് മകള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ രാജശേഖറിന് പ്ലാസ്മ തെറാപ്പിയും സൈറ്റോസോര്‍ബ് ഡിവൈസ് തെറാപ്പിയും നല്‍കിയിരുന്നു.

കഴിഞ്ഞദിവസം രാത്രിയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മാറ്റിയത്. നടനും ഭാര്യയും നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒക്ടോബര്‍ 22 നാണ് രാജശേഖറിന് കോവിഡ് സ്ഥിരീകരിക്കുന്നത്. മകള്‍ ശിവാത്മികയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. നടന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com