'ഞാൻ ബേസിലിന്റെ വലിയൊരു ആരാധകനാണ്; ഇതുപോലെയൊക്കെ ചെയ്യണമെന്ന് മലയാള സിനിമ കാണുമ്പോഴൊക്കെ തോന്നും'

ഞാൻ അദ്ദേഹത്തിന്റെ സിനിമകളുടെ വലിയൊരു ആരാധകനാണ്.
Basil Joseph, Ravi Mohan
Basil Joseph, Ravi Mohanഫെയ്സ്ബുക്ക്
Updated on
2 min read

തിരുവനന്തപുരം: മലയാള സിനിമാ ഇൻഡസ്ട്രിയെ പ്രശംസിച്ച് നടൻ രവി മോഹൻ (ജയം രവി). മലയാള സിനിമയിലെ സ്കൂൾ ഓഫ് ആക്ടിങ് തനിക്ക് വളരെയധികം ഇഷ്ടമാണെന്ന് രവി മോഹൻ പറഞ്ഞു. ലോക സിനിമ മുഴുവന്‍ മലയാളത്തെ തിരിഞ്ഞു നോക്കാന്‍ കാരണം ഇവിടുത്തെ പുതിയ ചലച്ചിത്ര പ്രവര്‍ത്തകരാണെന്നും രവി മോഹൻ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടൻ.

"എന്നെ ഇത്തരമൊരു ചടങ്ങിന് ക്ഷണിച്ചതിന് ഒരുപാട് നന്ദി. അതുപോലെ എന്റെ സഹോദരൻ ബേസിൽ ജോസഫിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഞാൻ അദ്ദേഹത്തിന്റെ സിനിമകളുടെ വലിയൊരു ആരാധകനാണ്. പുതിയ ചിന്തകൾ, പുതിയ ഐഡിയകൾ, പുതിയ മുഖങ്ങൾ സിനിമയ്ക്ക് എപ്പോഴും ആവശ്യമാണ്.

അദ്ദേഹത്തെപ്പോലെ ഒരുപാട് കഴിവുള്ള ആളുകൾ വരുന്നതാണ് സിനിമയുടെ ആരോ​ഗ്യത്തിന് നല്ലത്. അതുപോലെ കേരളത്തിൽ നിന്ന് നിറയെ കഴിവുള്ളവർ വരുന്നുണ്ട്. ലോക സിനിമ മുഴുവന്‍ മലയാളത്തെ തിരിഞ്ഞു നോക്കാന്‍ കാരണം ഇവിടുത്തെ പുതിയ ചലച്ചിത്ര പ്രവര്‍ത്തകരാണ്. പുതിയ ടീം വരുന്നതു കൊണ്ടാണ്. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാൻ ഇവിടെ വന്നതു കൊണ്ട് പറയുന്നതല്ല ഇതൊന്നും.

ഞാൻ എപ്പോഴും പറയാറുള്ള കാര്യമാണ്, എന്റെ പഴയ ഇന്റർവ്യൂ ഒക്കെ വേണമെങ്കിൽ നിങ്ങൾക്ക് എടുത്ത് കാണാം. മലയാള സിനിമയുടെ സ്കൂൾ ഓഫ് ആക്ടിങ് എനിക്ക് വളരെ ഇഷ്ടമാണ്. അത്രയും നാച്ചുറൽ ആണ് അത്. ഇതുപോലെയൊക്കെ ചെയ്യണമെന്ന് എനിക്ക് മലയാള സിനിമ കാണുമ്പോഴൊക്കെ തോന്നും. എന്റെ അച്ഛൻ ഡബ്ബിങ് പ്രൊഡ്യൂസർ ആയിരുന്ന സമയത്ത് തമിഴിലും മറ്റു ഭാഷകളിലുമൊക്കെ ഒരുപാട് സിനിമകൾ ചെയ്യുമായിരുന്നു.

അന്ന് ഞാൻ കുട്ടിയായിരുന്നു. ആ സമയത്ത് ഞാനൊരുപാട് മലയാള സിനിമകൾ കണ്ടിട്ടുണ്ട്. നിറയെ മലയാള സിനിമകൾ കണ്ട് വളർന്ന ഒരാളു കൂടിയാണ് ഞാൻ. നെടുമുടി വേണു സാർ, ഇന്നസെന്റ് സാർ അങ്ങനെ, അവരൊന്നും ഇപ്പോഴില്ല, പക്ഷേ ഇവരൊക്കെ എനിക്ക് ഒരുപാട് പ്രചോ​ദനമായിട്ടുണ്ട്. അവരൊക്കെ നൽകിയ പ്രചോദനം തമിഴ്നാട്ടിലെ ഓരോ അഭിനേതാക്കൾക്കും ഉണ്ടാകും.

ഒരാള്‍ ഒരു തവണ മുഖ്യമന്ത്രി ആകാം. പക്ഷേ ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രി ആവണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല നല്ല വ്യക്തി കൂടി ആകണം. അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി ഞങ്ങള്‍ പ്രാർഥിക്കുന്നു. നിങ്ങളുടെ സ്നേഹം അദ്ദേഹത്തിന് ഉള്ളതുവരെ ഞങ്ങളുടെ സ്നേഹവും അദ്ദേഹത്തിന് എന്നും ഉണ്ടാകും.

Basil Joseph, Ravi Mohan
'എംപുരാനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അതിലെ പാട്ടല്ലേ വെക്കേണ്ടത്, അല്ലാതെ അയാള്‍ കമ്പോസ് ചെയ്ത പാട്ട് അല്ലല്ലോ'; ദീപക് ദേവ്

ഞാന്‍ എല്ലാ വര്‍ഷവും ശബരിമലയ്ക്ക് പോകാറുണ്ട്. അപ്പോ എല്ലാ തവണയും തിരുവനന്തപുരമോ കൊച്ചിയോ വഴിയാണ് പോകുന്നത്. ഞാന്‍ എപ്പോൾ വന്നാലും അതേ സ്നേഹം എനിക്ക് നല്‍കുന്ന എല്ലാവര്‍ക്കും നന്ദി".- രവി മോഹന്‍ പറഞ്ഞു.

Basil Joseph, Ravi Mohan
'സ്റ്റിറോയ്ഡ് ഉപയോ​ഗിച്ച് ശിവകാർത്തികേയന്റെ ആരോ​ഗ്യം പോയി'; അമരന്റെ സമയത്ത് വന്ന വ്യാജ വാർത്തകളെക്കുറിച്ച് നടൻ

മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി. യുകെ, ഫ്രാന്‍സ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്വാന്‍, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, റൊമാനിയ, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ വിനോദസഞ്ചാരികള്‍ ഓണാഘോഷത്തിന് അതിഥികളായി എത്തുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് നടക്കുന്ന ഘോഷയാത്രയോടെ ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനമാകും.

Summary

Cinema News: Tamil Actor Ravi Mohan talks about Malayalam Cinema Industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com