

രജനീകാന്ത് എന്ന സൂപ്പർതാരത്തിന്റെ ചിത്രം ജയിലറിന്റെ മുന്നിൽ തന്റെ ചിത്രം വിറങ്ങലിച്ചു നിൽക്കുകയാണെന്ന് ജലധാര പമ്പ്സെറ്റിലെ നായകനും സിനിമയുടെ സഹനിർമാതാവുമായ സാഗർ ആർ. തന്റെ 15 വർഷത്തെ കഷ്‌ടപ്പാടിന് ഒരു ആശ്വാസമാകുമെന്ന് കരുതിയ ഒന്നാണ് 'ജലധാര പമ്പ്സെറ്റ് ' എന്ന ചിത്രം. സിനിമ തിയറ്ററുകളിൽ എത്തിക്കണം എന്നായിരുന്നു ചിന്ത.
കഴിഞ്ഞ രണ്ട് വർഷം ഇതിന്റെ പിന്നാലെയായിരുന്നു. വേറൊന്നും മനസിലുണ്ടായിരുന്നില്ല. എന്നാൽ സിനിമ തിയറ്ററുകളിൽ എത്തിയപ്പോൾ സൂപ്പർസ്റ്റാറിന്റെ ചിത്രത്തിനൊപ്പം പിടിച്ചു നിൽക്കാൻ കഴിയാതെ വിറച്ചു നിൽക്കുയാണെന്നും സാഗർ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു.
സാഗർ ആറിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്
ഞാൻ ആരാധിച്ച എന്റെ സൂപ്പർ താരത്തിന്റെ (രജനി കന്ത് )സിനിമയുടെ മുന്നിൽ തന്നെ താരം ആകാൻ ആഗ്രഹിച്ച എന്റെ സിനിമ വിറങ്ങലിച്ചു മെല്ലെ മെല്ലെ കയറി വരാൻ ശ്രമിക്കുന്നു... എന്റെ 15 വർഷത്തെ കഷ്ട്ടപ്പാടിനു ഒരു ആശ്വാസം ആകും എന്ന് കരുതിയ എന്റെ സിനിമ "ജലധാര പമ്പ്സറ്റ് "'.... 2 വർഷമായി വേറൊന്നിനെ കുറിച്ചും ഞാൻ ചിന്തിച്ചില്ല.. നമ്മുടെ ഫിലിം തിയേറ്ററിൽ കൊണ്ട് വരണം എന്നുമാത്രമായിരുന്നു ചിന്ത...
നമ്മുടെ ഫിലിം ജലാധര പമ്പ്സെറ്റ് ഈ ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തി.....
പക്ഷെ....!!!!!!!!
'നീ രക്ഷപ്പെടുമെടാ' എന്ന വാക്കായിരുന്നു എൻ്റെ ശ്വാസവും,വിശ്വാസവും. അതിനെ ധ്യാനിച്ചാണ് കടന്നു പോയ 15 വർഷവും ഞാൻ ഓരോ ചുവടും വച്ചത് . സിനിമാ സ്വപ്നങ്ങളുമായി മുൻപിലെത്തിയ 21കാരനെ അന്ന് കൈ പിടിച്ച് ഒപ്പം കൂട്ടി എന്റെ ഗുരു ലെനിൻ രാജേന്ദ്രൻ. പകർന്നു കിട്ടിയതെല്ലാം വെളിച്ചമായി.
എന്തിനും ഏതിനും നീ മതിയെടാ എന്ന് പറഞ്ഞ് കൈപിടിച്ചു , തലതൊട്ടപ്പനായി ഗുരുത്വവും അനുഗ്രഹങ്ങളും ആവോളം തന്നു.
എന്നാൽ എനിയ്ക്കും ഒരു കാരണവരുണ്ടെന്ന ഊറ്റത്തിൽ ഞാൻ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം അന്ന് പ്രിയ ഗുരു ലെനിൻ സാറിന്റെ അകാല വിയോഗത്തോടെ തകർന്നടിഞ്ഞു. ആത്മവിശ്വാസത്തോടെ മുന്നോട്ട് വച്ച അടികൾ അതിലും വേഗത്തിൽ തിരിച്ചു വയ്ക്കേണ്ടി വന്നു പലപ്പോഴും. അഭിനയിച്ച സിനിമകൾ പലതും പെട്ടിയിലായി. പുറത്തു വന്നവയൊന്നും ഞാനെന്ന നടനെ തിരിച്ചറിഞ്ഞില്ല. അപമാനം, കളിയാക്കൽ, ചോദ്യങ്ങൾ, ഒപ്പം വളർന്നവർ പോലും കണ്ടെന്നു നടിച്ചില്ല. പ്രാർത്ഥിക്കുന്ന ദൈവങ്ങൾക്ക് മുൻപിൽ മണിക്കൂറുകളോളം പരിദേവനങ്ങളർപ്പിച്ചു. ഒടുവിൽ പ്രത്യാശയുടെ ഒരു തിരി വെട്ടം...
'ജലധാര പമ്പ്സെറ്റ് സിൻസ് 1962'
അനുജനെപ്പോലെ ചേർത്തുപിടിച്ച് നിനക്ക് ഭാവിയുണ്ട് മോനേ എന്നും പറഞ്ഞ് , വീണു പോകുമെന്ന് തോന്നിയപ്പോഴെല്ലാം ഇരു കൈയും നീട്ടി, ഷൂട്ടിങ് വേളയിലും കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന മൂന്ന് ദിവസത്തെ പ്രമോഷൻ പരിപാടിയിലും ഒരു മടിയും കൂടാതെ നിന്ന് ഇരുപതിലേറെ അഭിമുഖങ്ങൾ നൽകിയ ഉർവശി ചേച്ചിയോട് എത്ര നന്ദി പറയാനാണ്!
സ്വന്തം മകനെപ്പോലെ സ്നേഹിച്ചും ഉപദേശിച്ചും , തോളോട് തോൾ ചേർത്തു നിർത്തിയ ടി. ജി രവി ചേട്ടന് നന്ദി പറയുന്നില്ല, ഒരായിരം സ്നേഹം മാത്രം.
2013 ൽ ഞാൻ നായകനായ ഫിലിമിൽ ( റിലീസ് ആയിട്ടില്ല)കൂടെ അഭിനയിച്ചു തുടങ്ങിയ ബന്ധമാണ് ഇന്ദ്രൻസ് ചേട്ടനുമായി... അന്ന് മുതൽ ഇന്നുവരെയും തന്ന സപ്പോർട്ടുകൾക്ക് നന്ദി.
ജലാധാര പമ്പ്സെറ്റ് എന്ന ഈ സിനിമ സംഭവിക്കാൻ WonderFrames FilmLand എന്ന കമ്പനി ഭാഗമായി കൂടെ നിന്ന ചേട്ടൻ ബൈജു ചെല്ലമ്മക്കും ചേച്ചി സാനിത ശശിധരനും എങ്ങനെ നന്ദി പറയണം എന്നറിയില്ല...
....
എന്റെ കൂടെ നിന്ന എല്ലാർക്കും നന്ദി......
തളർന്നു തുടങ്ങുന്നു...
നല്ല പ്രയായത്തിൽ സിനിമയിൽ എത്തി.... ഇപ്പൊ നരവീണു തുടങ്ങിയപ്പോഴാണ് ഒരു മുഴുനീളൻ കഥാപാത്രം ചെയ്തതും അതു തിയേറ്ററിൽ എത്തിയതും... ഒരു നടൻ അല്ലെങ്കിൽ ഒരു കലാകാരൻ എന്ന രീതിയിൽ നമ്മുക്ക് സന്തോഷം തരുന്നത് നമ്മൾ ചെയ്ത സിനിമ ആളുകൾ കാണുമ്പോഴും അതിന്റെ അഭിപ്രായം പറയുന്നത് കേൾക്കുമ്പോഴുമാണ്... അതിനു വേണ്ടി കാത്തിരിപ്പ് ഇനിയും തുടരണം എന്നാണോ....?????
അതോ..... ഇനിയും അറിയപ്പെടാത്ത ഒരു നാടനായി നിൽക്കാനാവും എന്റെ യോഗം...
NB: വർഷങ്ങളായി കേൾക്കുന്നതാണ് നിന്റെ ഫിലിം എപ്പോ ഇറങ്ങും ഒന്നും കാണുന്നില്ലല്ലോ... വന്നാൽ ഞങ്ങൾ കാണും എന്നൊക്കെ... ദയവു ചെയ്തു മനസ്സ് തളർത്താനാണ് പറയുന്നെങ്കിൽ...
Please stop it....
ഇപ്പൊ എന്റെ സിനിമ ഇറങ്ങി... മുഴുനീളാൻ കഥാപാത്രവുമാണ് ചെയ്തിരിക്കുന്നത്...
'ജലധാര പമ്പ്സെറ്റ് സിൻസ് 1962'
നിങ്ങളെങ്കിലും ഒന്ന് തിയേറ്ററിൽ കയറി കണ്ടാൽ... തിയേറ്ററിൽ ഈ ഫിലിം ഓടും...
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates