വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

പർദ്ദയിട്ട് കാസർ​ഗോഡ് ന​ഗരത്തിലൂടെ സണ്ണി വെയ്‌ൻ; "ഇച്ചായാ" എന്നുവിളിച്ച് ആരാധകർ 

കറുത്ത ​ഗോൾഡൻ വർക്കുകളുള്ള പർദ്ദയാണ് സണ്ണിയുടെ വേഷം
Published on

ർദ്ദ ധരിച്ച് കാസർ​ഗോഡ് ന​ഗരത്തിലൂടെ നടന്നുപോകുന്ന സണ്ണി വെയ്‌ന്റെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. "സണ്ണി ഇച്ചായാ" എന്ന് ആരാധകൻ വിളിക്കുമ്പോൾ തിരിഞ്ഞുനോക്കി കൈവീശി കാണിക്കുന്ന താരത്തെ വിഡിയോയിൽ കാണാം. കറുത്ത ​ഗോൾഡൻ വർക്കുകളുള്ള പർദ്ദയാണ് സണ്ണിയുടെ വേഷം. 

മൃദുൽ നായരുടെ പുതിയ ചിത്രമായ കാസർഗോൾഡിന്റെ ചിത്രീകരണത്തിലാണ് സണ്ണി വെയ്ൻ ഇപ്പോൾ. സണ്ണി വെയ്നിന് പുറമേ, ആസിഫ് അലി, ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൽ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഖാരി എന്റർടെയ്ൻമെന്റുമായി ചേർന്ന് സരിഗമ അവതരിപ്പിക്കുന്ന കാസർഗോൾഡ് നിർമ്മിക്കുന്നത് സൂരജ് കുമാറും റിന്നി ദിവാകറും ചേർന്നാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com