'13 വർഷമായി ഈ നമ്പർ എന്റെ പിന്നാലെയുണ്ട്'; 47 തികഞ്ഞതിന്റെ സന്തോഷത്തിൽ സുസ്മിത സെൻ

47 വയസ് തികയാനായി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത് എന്നാണ് സുസ്മിത കുറിച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡ് താരസുന്ദരി സുസ്മിത സെന്നിന് 47 വയസ്. പിറന്നാളിന്റെ സന്തോഷത്തിൽ താരം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  47 വയസ് തികയാനായി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത് എന്നാണ് സുസ്മിത കുറിച്ചത്. 13 വർഷമായി ഈ നമ്പർ തന്നെ പിന്തുടരുന്നുണ്ടെന്നും സുസ്മിത വ്യക്തമാക്കി. 

അവസാനം 47, 13 വര്‍ഷമായി എന്നെ പിന്തുടരുന്ന ഒരു നമ്പര്‍. ഏറ്റവും മികച്ച തതവര്‍ഷം വരുകയാണ്. ഏറെ നാളായി എനിക്ക് ഇത് അറിയാം. അത് എത്തിയ വിവരം ഏറെ സന്തോഷത്തോടെ ഞാന്‍ അറിയിക്കുകയാണ്. ഐ ലവ് യു ഗയ്‌സ്.- സുസ്മിത കുറിച്ചു. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് സുസ്മിതയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

സുസ്മിതയുടെ മകൾ റിനീയും പിറന്നാൾ ആശംസകളുമായി എത്തി. നീണ്ട പോസ്റ്റിൽ അമ്മയോടുള്ള സ്നേഹം നിറഞ്ഞുനിൽക്കുകയാണ്. സുസ്മിതയുടെ മകളാവാൻ കഴിഞ്ഞത് ദൈവത്തിന്റെ അനു​ഗ്രഹമാണ് എന്നാണ് റെനീ പറയുന്നത്. അമ്മ എവിടെയാണ് അവിടെയാണ് കുടുംബമെന്നും കുറിക്കുന്നു. ശക്തരും സ്വതന്ത്ര്യരുമായ സ്ത്രീകളായി തന്നെയും അലിഷയേയും വളർത്തിയെടുക്കുന്നതിനും റെനി നന്ദി പറയുന്നുണ്ട്. 

അതിനിടെ പിറന്നാൾ ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് സുസ്മിത. പിറന്നാൾ ആഘോഷത്തിനായി താരം വിദേശത്തേക്ക് പറന്നിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com