കള പോസ്റ്റർ/ ഫേസ്ബുക്ക്
കള പോസ്റ്റർ/ ഫേസ്ബുക്ക്

'കള' ആമസോൺ പ്രൈമിൽ; റിലീസ് അറിയിച്ച് ടൊവിനോ

'കള'യുടെ മലയാളം, തമിഴ് പതിപ്പുകൾ ആമസോണിൽ റിലീസ് ചെയ്യും
Published on

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ടൊവിനോ തോമസ് നായകനായ 'കള' ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കളയുടെ മലയാളം, തമിഴ് പതിപ്പുകൾ ആമസോണിൽ റിലീസ് ചെയ്യും. ടൊവിനോയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. ബാസിഗർ എന്ന പേരുള്ള നായയും ചിത്രത്തിൽ പ്രധാന കഥാപാത്രമാണ്. ലാൽ, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

ടൊവിനോയുടെ കരിയറിലെ നിർണായക സിനിമകളിലൊന്നെന്നാണ് കള വിശേഷിപ്പിക്കപ്പെടുന്നത്. "കള കഠിനമാണ്, അതികഠിനം. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്" ,കള എന്ന സിനിമയെക്കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ. സിനിമയുടെ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റത് വാർത്തയായിരുന്നു. സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com