'മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചു, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്ന്'; സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

'സമയം കിട്ടുമ്പോള്‍ മേപ്പടിയാന്‍ കാണാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ദുബായിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചെന്നും തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നാണിതെന്നുമാണ് താരം കുറിച്ചത്. 

ഉണ്ണി മുകുന്ദന്റെ കുറിപ്പ്

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന്‍ ചകഴിഞ്ഞത് അഭിമാനമായി കാണുന്നു. ഈ തിരക്കിനിടയിലും സമയം അനുവദിച്ചതിനും സൗഹാര്‍ദപരമായ പെരുമാറ്റത്തിനും പ്രഭാത ഭക്ഷണം അങ്ങയ്‌ക്കൊപ്പം കഴിക്കാന്‍ ക്ഷണിച്ചതിനും നന്ദി അറിയിക്കുന്നു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിപ്പുള്ള ഓര്‍മയായിരിക്കും. മനോഹരമായ ദിനം സമ്മാനിച്ചതിന് ജോണ്‍ ബ്രിട്ടാസ് ഏട്ടന് നന്ദി പറയുന്നു. സംസ്ഥാനത്തിന് ഗുണം ചെയ്യുന്ന എന്തു കാര്യത്തിനും ഭാഗമാകാന്‍ എപ്പോഴും ഞാനുണ്ടാകും. ഏറ്റവും മികച്ച കാര്യമെന്തെന്നാല്‍ സമയം കിട്ടുമ്പോള്‍ മേപ്പടിയാന്‍ കാണാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഞാന്‍ വളരെ അധികം സന്തോഷവാനാണ്.- ഉണ്ണി മുകുന്ദന്‍ കുറിച്ചു. മുഖ്യമന്ത്രിക്ക് നല്ല ആരോ​ഗ്യമുണ്ടാകട്ടെയെന്നും ഊർജസ്വലതയോടെ പ്രവർത്തിക്കാനാകട്ടെയെന്നും താരം ആശംസിച്ചു.

ദുബായ് എക്സ്പോയിൽ മേപ്പടിയാൻ

ദുബായിലെ എക്സ്പോ 2020-ൽ ഉണ്ണി മുകുന്ദൻ നിർമിച്ച് നായകനായ മേപ്പടിയാൻ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ പവലിയനിലെ ഫോറം ലെവൽ 3-ൽ ഈ മാസം ആറിന് വൈകിട്ടാണ് പ്രദർശനം. ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ദുബായ് എക്സ്പോ 2020-ൽ പ്രദർശിപ്പിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായും നിർമാതാവുമായും എത്തിയ ചിത്രമാണ് മേപ്പടിയാൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meghana Raj
kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com