നടൻ വിക്രം ആശുപത്രിയിൽ

താരം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ
നടന്‍ വിക്രം
നടന്‍ വിക്രം
Updated on
1 min read

ചെന്നൈ; തെന്നിന്ത്യൻ സൂപ്പർതാരം വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് താരത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. 

നെഞ്ചു വേദനയുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ താരത്തിന്റെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഇന്ന് വൈകിട്ട് ആറു മണിയോടെ പൊന്നിയിൻ സെൽവൻ സിനിമയുടെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വാർത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്.

നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനാണ് ഏറെ പ്രതീക്ഷയുള്ള ചിത്രം. ഇതു കൂടാതെ കോബ്ര എന്ന ചിത്രവും റിലീസിന് തയാറെടുക്കുകയാണ്. കൂടാതെ പാ രഞ്ജിത്തിനൊപ്പമുള്ള പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com