'വിവരമില്ലാത്തവന്മാരെ വിശ്വസിച്ചപ്പോൾ പറ്റിയ പരിക്ക്, കർമ്മ എന്താണെന്ന് നീയൊന്നും എന്നെ പഠിപ്പിക്കേണ്ട'; സൈബർ ആക്രമണത്തിൽ വിനായകൻ

വിനായകന്റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും,
Vinayakan
Vinayakanഫെയ്സ്ബുക്ക്
Updated on
1 min read

‘ആട് 3’ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ നടൻ വിനായകന് ​പരിക്കേറ്റിരുന്നു. കഴുത്തിലെ ഞരമ്പുകള്‍ക്ക് ക്ഷതമുണ്ടായതായും ചികിത്സ വൈകിയാല്‍ തളര്‍ന്നുപോകുമായിരുന്നുവെന്നും വിനായകൻ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ വിനായകന് നേരെ സൈബർ ആക്രമണവുമുണ്ടായി.

'കർമ്മഫലം' ആണെന്നായിരുന്നു വിനായകനെ നേരെ ഉയർന്ന കമന്റുകൾ. ഇപ്പോഴിതാ സംഭവത്തിൽ രൂക്ഷ മറുപടി നൽകിയിരിക്കുകയാണ് വിനായകൻ. വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ച് ചെയ്ത ജോലിക്കിടയിലാണ് തനിക്ക് പരിക്ക് പറ്റിയതെന്ന് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

വിനായകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകന്റെ കൂടെത്തന്നെയുണ്ട്. അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു. നിന്റെയൊക്കെ വീട്ടില് അമ്മയും അച്ഛനും ഭാര്യയും മക്കളും തളർന്നു കിടക്കുമ്പോ നീയൊക്കെ തൊലിച്ചാൽ മതി വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും. നിന്നെയൊക്കെ പോലെ ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ല.

വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ. വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത്‌ ഒന്നും സംഭവിക്കാനില്ല. "കർമ്മ" എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും, അത് കൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട ...

എന്റെ തന്തയും

ചത്തു

സഖാവ് വി എസ്സും

ചത്തു

ഉമ്മൻ ചാണ്ടിയും

ചത്തു

ഗാന്ധിയും ചത്തു

നെഹ്രുവും ചത്തു

Vinayakan
'നിധിയുടേത് ചെറിയ വസ്ത്രം, ഭാ​ഗ്യം കൊണ്ട് സാമന്ത സാരിയിലായിരുന്നു'; വീണ്ടും വിവാദത്തിൽ ശിവാജി, രൂക്ഷ മറുപടിയുമായി നടി

ഇന്ദിരയും ചത്തു

രാജീവും ചത്തു

കരുണാകരനും ചത്തു

ജോർജ് ഈഡനും ചത്തു

നിന്റെയൊക്കെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു

ചത്തു

ചത്തു

ചത്തു

Vinayakan
'ചികിത്സ വൈകിയാല്‍ തളര്‍ന്നുപോകുമായിരുന്നു'; വിനായകന്‍ ആശുപത്രി വിട്ടു

അഹംഭവിച്ചവനല്ല..വിനായകൻ അഹംകരിച്ചവനാണ് വിനായകൻ ...

കാലം എന്നെ കൊല്ലുന്നതു വരെ

ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും ...

ജയ് ഹിന്ദ്

Merry Christmas

Summary

Cinema News: Actor Vinayakan against cyber attack.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com