

നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്കുണ്ടായ കനത്ത പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. ഇത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
"കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ.
ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക".- എന്നാണ് വിനായകൻ കുറിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫിന്റെ പരാജയത്തിൽ സിനിമാ രംഗത്തു നിന്ന് നിരവധി പേർ രംഗത്തെത്തിയിരുന്നു.
'നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്' എന്നായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശേരി പിണറായി വിജയന്റെ ചിത്രം പങ്കുവച്ച് കുറിച്ചത്. കെ കെ ശൈലജയുടെ പരാജയത്തിൽ നിരാശയറിയിച്ച് റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു.
ഫലം പുറത്തുവന്നപ്പോൾ, പത്തുവർഷമായി ഭരിച്ച കേരളത്തിൽ കേവലം 35 സീറ്റിലേക്ക് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ചുരുങ്ങിയിരുന്നു. 13 മന്ത്രിമാരും എൽഡിഎഫ് കൺവീനറുമുൾപ്പെടെ പരാജയപ്പെട്ടവരിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates