

കൊച്ചി: പരാതി നൽകാൻ വന്ന തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തത് എന്തിനാണെന്ന് അറിയില്ലെന്ന് നടൻ വിനായകൻ. എന്തെങ്കിലും അറിയണമെങ്കിൽ പൊലീസിനോട് ചോദിക്കണമെന്നും വിനായകന്റെ പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് എറണാകുളം നോർത്ത് പൊലീസ് നടനെ അറസ്റ്റ് ചെയ്‌തത്. ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് ശേഷം സ്റ്റേഷനിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതിനിടെയാണ് നടൻ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.
താനൊരു പരാതി കൊടുക്കാൻ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പറഞ്ഞു. 'സംഭവം എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എനിക്കൊന്നും അറിയില്ല. ഞാനൊരു കംപ്ലെയ്ന്റ് കൊടുക്കാൻ പോയതാ. പുള്ളിയോടു ചോദിക്ക്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനാണെന്ന് പുള്ളിയോടു ചോദിച്ചാൽ മതി. ഞാൻ ആകെ ടയേർഡ് ആണ്. എന്തുവേണമെങ്കിലും പറയാമല്ലോ. ഞാനൊരു പെണ്ണുപിടിയനാണെന്നും പറയാമല്ലോ. ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവർക്ക് പറയാം.'– വിനായകൻ പറഞ്ഞു.
ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് താമസിക്കുന്ന ഫ്ലാറ്റിലേക്ക് വിനായകൻ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഫ്ലാറ്റിലെത്തിയ പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. അതിൽ തൃപ്തനല്ലാതെ വിനായകൻ പൊലീസിനെ പിന്തുടർന്ന് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ നടൻ അവിടെവച്ച് പുകവലിച്ചു. ഇതിനു പൊലീസ് പിഴയടപ്പിച്ചു. തുടർന്ന് സ്റ്റേഷന്റെ അകത്തു കയറിയ നടൻ ബഹളം വയ്ക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌ത് വിനായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നടൻ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വിനായകനെ ജാമ്യത്തിൽ വിട്ടു
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates