'ലോകയിൽ ഒരു ഗംഭീര റോളൊക്കെ ചെയ്തല്ലോ ?'; രസകരമായ മറുപടിയുമായി അഹാന

ലോക ഉ‍ടനെയെന്നും ഒടിടിയിലേക്ക് എത്തില്ലെന്നും ദുൽഖർ അറിയിച്ചിരുന്നു.
Ahaana Krishna
Ahaana Krishnaഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ വിജയമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശാന്തി ബാലചന്ദ്രനാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ നടൻ ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആ​ഗോളതലത്തിൽ 275 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു.

മഞ്ഞുമ്മൽ ബോയ്‌സിന്റെയും എംപുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രത്തിൽ ചെറിയൊരു അതിഥി വേഷത്തിൽ നടി അഹാന കൃഷ്ണയും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് തമാശരൂപേണ അഹാന നൽകുന്ന മറുപടിയാണ് വൈറലാകുന്നത്.

ലോകയിൽ ഒരു ഗംഭീര റോളൊക്കെ ചെയ്തല്ലോ എന്ന ചോദ്യത്തിന് 'ഗംഭീര റോളോ?' എന്നാണ് അഹാന മറുപടി നൽകിയത്. ചിത്രത്തിന്റെ ഇനി വരുന്ന അടുത്ത പാർട്ടിലൊക്കെ ഉണ്ടാകില്ലേ എന്ന് ചോദിക്കുമ്പോൾ 'ഉണ്ടാവുമായിരിക്കും' എന്ന് അഹാന ചിരിച്ചുകൊണ്ട് പറയുന്നതും വിഡിയോയിൽ കാണാം. നിറയെ കമന്റുകളാണ് ഈ വിഡിയോയ്ക്ക് താഴെ നിറയുന്നത്.

അതേസമയം ലോക ഇത്രയും വലിയ വിജയമാക്കി മാറ്റിയ എല്ലാ പ്രേക്ഷകരോടും നന്ദി അറിയിച്ച് ദുൽഖറും വേഫെറർ ഫിലിംസും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ലോക ഉ‍ടനെയെന്നും ഒടിടിയിലേക്ക് എത്തില്ലെന്നും ദുൽഖർ അറിയിച്ചിരുന്നു.

Ahaana Krishna
ഓപ്പറേഷൻ നും ഖോർ: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ റെയ്ഡ്

ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം അന്താരാഷ്ട്ര ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും ഒരു പുതിയ ട്രെൻഡ് ആണ് സൃഷ്ടിച്ചത്.

Ahaana Krishna
'കാന്താര ഷൂട്ടിനിടെ 4-5 തവണ മരണത്തെ മുഖാമുഖം കണ്ടു, ദൈവാനു​ഗ്രഹം കൊണ്ട് രക്ഷപ്പെട്ടു'; ഋഷഭ് ഷെട്ടി പറയുന്നു

കേരളത്തിൽ നിന്നും 100 കോടിക്ക് മുകളിൽ ആണ് ചിത്രം നേടിയ ഗ്രോസ്. ചാത്തൻമാരെക്കുറിച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം. നടൻ ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമായാകും രണ്ടാം ഭാ​ഗമെത്തുക. ചിത്രം മൊത്തം അഞ്ച് ഭാ​ഗങ്ങളായാണ് ഒരുങ്ങുന്നത്.

Summary

Cinema News: Actress Ahaana Krishna talks about Lokah movie role.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com