നടി അമൃത നായര്‍ വിവാഹിതയായി; വരന്‍ ആരെന്നത് വിവാഹദിവസം വരെ സര്‍പ്രൈസ്!

അമൃതയുടെ വരന്‍ ആരെന്ന് അറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍
Amrutha Nair marriage
Amrutha Nair marriage
Updated on: 
1 min read

നടി അമൃത നായര്‍ വിവാഹിതയായി. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അമൃത. സോഷ്യല്‍ മീഡിയയിലേയും നിറസാന്നിധ്യം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു താരം വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അഖില്‍ ആണ് വരന്‍. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

അമൃതയുടെ വരന്‍ ആരെന്ന് അറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വരന്‍ ആരെന്നത് സര്‍പ്രൈസ് ആയി വച്ചിരിക്കുകയായിരുന്നു അമൃത. വിവാഹ ദിവസം വിഡിയോകളും ചിത്രങ്ങളും പുറത്ത് വന്ന ശേഷമാണ് വരന്‍ ആരെന്ന് ആരാധകര്‍ അറിഞ്ഞത്. ബിസിനസുകാരനാണ് അഖിലെന്നാണ് വിവാഹ ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ അമൃത പറഞ്ഞത്.

പരമ്പരകളിലൂടെയാണ് അമൃത താരമാകുന്നത്. ഹിറ്റ് പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമൃത ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഷോകളുടേയും വെബ് സീരീസുകളുടേയും ഭാഗമായി. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പുറത്ത് വന്നതോടെ ആശംസകളുമായി ആരാധകരും താരങ്ങളുമെല്ലാം ഓടിയെത്തുകയാണ്.

Amrutha Nair marriage
രാപകലില്ലാതെ സിനിമ ആസ്വദിക്കാം; ഐഎഫ്എഫ്‌കെ ചരിത്രത്തില്‍ ആദ്യമായി 24 മണിക്കൂറും പ്രദര്‍ശനം
Amrutha Nair marriage
'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ
Amrutha Nair marriage
'അ‍ഞ്ച് ദിവ‌സം താജിൽ താമസം, 25 മുറികൾ ബുക്ക് ചെയ്തിരുന്നു'; അഹാനയുടെ കല്യാണ ചെലവുകളെക്കുറിച്ച് ദിയ കൃഷ്ണ
Summary

Actress Amrutha Nair gets married to Akhil in Guruvayoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com