ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് അർച്ചനാ സുശീൻ; ആശംസിച്ച് ആരാധകർ

ഡിസംബർ 28നാണ് അർച്ചനയ്‌ക്ക് ആൺകുഞ്ഞ് പിറന്നത്
അർച്ചന സുശീൽ, പ്രവീൺ/ ഇൻസ്റ്റ​ഗ്രാം
അർച്ചന സുശീൽ, പ്രവീൺ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടെലിവിഷൻ ടോക്ക് ഷോയിലൂടെ വന്ന് മലയാളം സീരിയൽ രം​ഗത്ത് തിളങ്ങിയ താരമാണ് അർച്ചന സുശീൽ. നിരവധി നി​ഗറ്റീവ് റോളുകൾ ചെയ്‌ത് കുടുംബപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം കുറച്ചു കാലമായി അഭിനയരം​ഗത്തു നിന്നും ഇടവേളയെടുത്തിരിക്കുയായിരുന്നു. ഇപ്പോഴിതാ താരം അമ്മയായ സന്തോഷം ആരാധകർക്കൊപ്പം പങ്കുവെക്കുകയാണ് അർച്ചന.

ഡിസംബർ 28നാണ് അർച്ചനയ്‌ക്ക് ആൺകുഞ്ഞ് പിറന്നത്. സീരിയൽ രം​ഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് താരത്തിന് അഭിനന്ദനം അറിയിച്ചു രം​ഗത്തെത്തിയത്. ഞങ്ങൾക്ക് ഒരു ആൺകുട്ടി പിറന്നു എന്ന കുറിപ്പ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റുചെയ്തുകൊണ്ടായിരുന്നു താരം ഈ സന്തോഷ വാർത്ത അറിയിച്ചത്.

സോഷ്യൽമീഡിയയിൽ സജീവമായ താരം ഭർത്താവ് പ്രവീണിനൊപ്പം നിറവയറുമായി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ​​ഗർഭിണിയാണെന്ന വിവരം അറിയിച്ചത്. 2021ലാണ് അർച്ചനയും പ്രവീണും വിവാഹിതരായത്. അമേരിക്കയിൽ വെച്ചാണ് വിവാഹം നടന്നത്. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com