'എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരി'; ബീന ആന്റണി കോവിഡ് മുക്തയായ സന്തോഷത്തിൽ മനോജ്

ഒൻപതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയെത്തിയത്
ബീന ആന്റണിയും മനോജ് കുമാറും/ ഫേയ്സ്ബുക്ക്
ബീന ആന്റണിയും മനോജ് കുമാറും/ ഫേയ്സ്ബുക്ക്
Updated on
2 min read

ടി ബീന ആന്റണി കോവിഡ് മുക്തയായ സന്തോഷം പങ്കുവെച്ച് ഭർത്താവും നടനുമായ മനോജ് കുമാർ. ഒൻപതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ബീനയുടെ മനോഹരമായ ചിരി ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയാനും താരം മറന്നില്ല. 

ദിവസങ്ങൾക്ക് മുൻപാണ് ബീന ആന്റണി ​ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് മനോജ് വിഡിയോ പങ്കുവെച്ചത്. സീരിയൽ  ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നാണ് ബീനയ്ക്ക് കൊവിഡ് ബാധിക്കുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ബീനയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് ആരോ​ഗ്യസ്ഥിതി വഷളായത്. 

മനോജ് കുമാറിന്റെ പോസ്റ്റ് വായിക്കാം

ഒമ്പതാം ദിവസം, ഇന്ന് ശനിയാഴ്ച... ആശുപത്രിയിൽ നിന്നും കൊവിഡ് നെഗറ്റീവായി പരിപൂർണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരിയിൽ ... ഞാൻ സർവ്വേശ്വരനോട് ആദ്യമേ കൈകൾ കൂപ്പി കടപ്പെട്ടിരിക്കുന്നു..

എന്റെ പ്രിയപ്പെട്ട കൊച്ചച്ഛൻ  ഡോ. പ്രസന്നകുമാർ.... മോള് ഡോ. ശ്രീജ.... ഇവരായിരുന്നു ആദ്യ ദിനങ്ങളിൽ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും.... ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങളുടെ ആദ്യ രക്ഷകർ... ഇഎംസി ആശുപത്രിയിലെ (ആശുപത്രിയല്ല... ഇപ്പോൾ അത് ഞങ്ങൾക്ക് 'ദേവാലയം' ആണ് ) സെക്യൂരിറ്റി മുതൽ ഡോക്ടേഴ്സ് വരെ എല്ലാവരോടും പറയാൻ വാക്കുകളില്ല...

എന്റെ അച്ഛൻ അമ്മ സഹോദരങ്ങൾ ബീനയുടെ സഹോദരങ്ങൾ  കസിൻസ് .... ഞങ്ങളുടെ സ്വന്തക്കാർ ബന്ധുക്കൾ  സുഹൃത്തുക്കൾ സിനിമാ സീരിയൽ സഹപ്രവർത്തകർ രാഷ്ട്രീയ സുഹൃത്തുക്കൾ.. എന്ന് വേണ്ട നാനാതുറകളിലുള്ളവർ...... എല്ലാവരും നല്കിയ കരുത്ത് സാന്ത്വനം സഹായങ്ങൾ   ഊർജം.

വെളുത്താട്ട് അമ്പലത്തിലെ മേൽശാന്തിമാർ... കൃസ്തുമത പ്രാർത്ഥനക്കാർ.... സിസ്സ്റ്റേഴ്സ്.... പിന്നെ മലയാള ലോകത്തെ ഞങ്ങൾക്കറിയാവുന്ന... ഞങ്ങൾക്കറിയാത്ത... ഞങ്ങളെ അറിയുന്ന  ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാർത്ഥന ... ആശ്വാസം... 

മറക്കാൻ കഴിയില്ല പ്രിയരേ..... മരണം വരെ മറക്കാൻ കഴിയില്ല.... കടപ്പെട്ടിരിക്കുന്നു.... എല്ലാ ദിവസവും മുടങ്ങാതെ ഓർത്ത് വിശേഷങ്ങൾ അന്വേഷിച്ച് ... പ്രാർത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ് ... നിറഞ്ഞ മനോധൈര്യം പകർന്നു നല്കിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ....

ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സിൽ സൂക്ഷിക്കും.... ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ട്..... ആർക്കും ഒരു ദുർവിധിയും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു... കോവിഡ് വിമുക്ത ലോകം എത്രയും പെട്ടെന്ന് പൂവണിയട്ടേ...

ശ്രദ്ധയോടെ ... ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം...  ഞങ്ങൾക്കറിയില്ല... എങ്ങിനെയാണ് നിങ്ങളോട് നന്ദി പറയേണ്ടതെന്ന്....  യഥാർത്ഥ സ്നേഹം ആവോളം ഞങ്ങൾ തിരിച്ചറിഞ്ഞു... നിങ്ങൾക്ക് വേണ്ടി ... ഞങ്ങളും മനമുരുകി പ്രാർത്ഥിക്കുന്നു..... 'Pulse oximeter' മറക്കാതെ വാങ്ങിക്കണം... ഉപയോഗിക്കണം.... അതാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ബീനയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്... ഈശ്വരനെ മുറുകെ പിടിച്ച് ജീവിക്കണം... പ്രാർത്ഥിക്കണം...

അതിന് നമ്മൾ സമയം കണ്ടെത്തണം... മരുന്നില്ലാത്ത ഈ മഹാമാരിയുടെ  പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത്  അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് അവളെ ചികിത്സിച്ച ഡോക്ടർമാർ ഒരേ ശബ്ദത്തോടെ പറഞ്ഞു.... ദൈവമാണ് ഡോക്ടർ...!!! ആ അനുഗ്രഹമാണ് മെഡിസിൻ...... !! അത് ഞാൻ ശരിക്കും തിരിച്ചറിഞ്ഞറിഞ്ഞു... GOD IS LOVE...GOD IS GREAT Stay home stay safe... BREAK THE CHAIN... "ലോകാ സമസ്താ സുഖിനോ ഭവന്തു: "

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com