

നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് ഭാമയുടേത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് എവിടേയും ഭാമ തുറന്നു പറയാറില്ല. എന്നാലിപ്പോൾ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്ന വാചകങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്ത്രീധനത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമൊക്കെയാണ് ഭാമ കുറിച്ചിരിക്കുന്നത്.
‘വേണോ നമ്മുക്ക് സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം-’ എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്.
ഭാമയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രേക്ഷകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. നേരത്തെ മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ അന്നു പറഞ്ഞത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരിക്കൽ ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതോടെയാണ് ഭാമയുടെ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിനേക്കുറിച്ച് ഭാമയോ അരുണോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഗൗരിയെന്നാണ് ഭാമയുടെ മകളുടെ പേര്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates