

തനിക്കുണ്ടായ അപകടത്തേക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് തെലുങ്ക് നടൻ നവീൻ പോളിഷെട്ടി. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു നവീന്റെ ജീവിതം തന്നെ മാറ്റി മറിച്ച അപകടമുണ്ടായത്. ബൈക്കപകടത്തിൽപ്പെട്ടെന്നും കൈകാലുകൾക്ക് ഒന്നിലേറെ ഒടിവുകൾ സംഭവിച്ചുവെന്നും താരം പറയുന്നു. അമേരിക്കയിൽ വച്ചായിരുന്നു നടന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
"വലതുകൈക്കും കാലിനുമാണ് പരിക്കേറ്റത്. എന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമകരവും വേദനാജനകവുമായ സമയമാണിത്. പ്രത്യേകിച്ച് സിനിമ ചെയ്യാനും അതുവഴി നിങ്ങളുമായി ബന്ധപ്പെടാനും കഴിയാത്തതിൽ. ഈ പരിക്ക് കാരണം ആഗ്രഹിക്കുന്നത്ര വേഗത്തിൽ സിനിമകൾ നിങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു.
സുഖം പ്രാപിക്കുന്നത് വളരെ സാവധാനത്തിലും ബുദ്ധിമുട്ടിലുമാണ്. എന്നാൽ പൂർണ ആരോഗ്യത്തോടെ തിരിച്ചെത്താൻ മെഡിക്കൽ പ്രൊഫഷണലുകളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നിങ്ങൾക്കെല്ലാവർക്കും ഊർജസ്വലമായ രീതിയിലുള്ള എന്റെ പ്രകടനം വീണ്ടും കാണാനാവും. ഇതിന് കുറച്ച് മാസങ്ങൾ കൂടി എടുത്തേക്കാം. എങ്കിലും മുൻപത്തേക്കാൾ ശക്തനായും ആരോഗ്യവാനായും തിരിച്ചുവരാൻ ഞാൻ ദൃഢനിശ്ചയമെടുത്തിരിക്കുകയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എൻ്റെ വരാനിരിക്കുന്ന സിനിമകളിൽ ഞാൻ വളരെ ആവേശത്തിലാണ് എന്നതാണ് നല്ല വാർത്ത. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുദിനം ദ്രുതഗതിയിൽ നടക്കുന്നുണ്ട്. പൂർണ്ണമായി സുഖപ്പെട്ടതിനുശേഷം ഞാൻ അവ ഷൂട്ട് ചെയ്യും. ഞാൻ തരുന്ന അപ്‌ഡേറ്റുകൾ മാത്രം വിശ്വസിക്കൂ"- നവീൻ പോളിഷെട്ടി കുറിച്ചു. അനുഷ്ക ഷെട്ടി നായികയായെത്തിയ മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates