'അറിയാതെ എന്നെ വേദനിപ്പിക്കുന്നവരോട് ക്ഷമിക്കും, അറിഞ്ഞുകൊണ്ടാണെങ്കിൽ അവർ തീർന്നു'; ദീപ തോമസ്

മനഃപൂർവമല്ലാതെ വേദനിപ്പിക്കുന്നവരോടെ ക്ഷമിക്കുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഷോർട്ട്ഫിലിമുകളിലൂടെ ശ്രദ്ധയയായി പിന്നീട് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദീപ തോമസ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടികളാണ് ശ്രദ്ധ നേടുന്നത്. 

മനഃപൂർവമല്ലാതെ വേദനിപ്പിക്കുന്നവരോടെ ക്ഷമിക്കുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉറപ്പായും, മനഃപൂർവമല്ലാതെ വേദനിപ്പിക്കുന്നവരോട് ഞാൻ ക്ഷമിക്കും. എനിക്ക് അത് മനസിലാകും. എന്നാൽ അറിഞ്ഞുകൊണ്ട് നിങ്ങൾ അത് ചെയ്താൽ നിങ്ങൾ തീർന്നു.-എന്നാണ് താരം ഇതിന് മറുപടിയായി കുറിച്ചത്. പ്രിയപ്പെട്ടവരാൽ വേദനിപ്പിക്കപ്പെടുന്നവർക്ക് നൽകുന്ന ഉപദേശം എന്താണ് എന്നും ഒരാൾ ചോദിച്ചു. നമ്മുടെ ശക്തി മനസിലാക്കാനാണ് ദീപ തോമസ് പറഞ്ഞത്. 

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ദീപ തോമസ് ആരാധകരുമായി നടത്തിയ ക്യു ആൻഡ് എ സെഷനിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. പ്രമുഖ വെബ് സീരീസായ കരിക്കിലൂടെയാണ് ദീപ തോമസ് ശ്രദ്ധ നേടുന്നത്. തുടർന്ന് ഹോം, മോഹൻ കുമാർ ഫാൻസ് എന്നീ സിനിമകളിൽ അഭിനയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com