'ഇതേ ചോദ്യം, ഇതേ രൂക്ഷമായ ഭാഷയിൽ ഒരു പുരുഷനോട് അവർ ചോദിക്കുമായിരുന്നോ? പിന്തുണച്ചവർക്കെല്ലാം നന്ദി'

യാഥാര്‍ഥ്യബോധമില്ലാത്ത സൗന്ദര്യസങ്കല്‍പ്പങ്ങളെ മുന്‍നിര്‍ത്തി, തമാശരൂപേണ ശരീരത്തെ അപമാനിക്കുന്നത് സാധാരണമാകുന്നു.
Gouri G Kishan
Gouri G Kishanഇൻസ്റ്റ​ഗ്രാം
Updated on
1 min read

തനിക്ക് പിന്തുണയറിയിച്ച് എത്തിയ എല്ലാവരോടും നന്ദി പറഞ്ഞ് നടി ​ഗൗരി ജി കിഷൻ. താരസംഘടനകളായ അമ്മ, നടികർ സംഘം, ചെന്നൈ പ്രസ് ക്ലബ്ബ് തുടങ്ങിയ സംഘടനകൾക്കും തന്നെ പിന്തുണച്ച വ്യക്തികൾക്കുമാണ് നടി നന്ദി അറിയിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച പിന്തുണ അപ്രതീക്ഷിതവും അതിശക്തവും വിനയാന്വിതയാക്കുന്നതുമായിരുന്നുവെന്ന് ​ഗൗരി തന്റെ പ്രസ്താവനയിൽ പറയുന്നു.

"കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ, ഞാനും ഒരു യൂട്യൂബ് വ്‌ളോഗറും തമ്മില്‍ അപ്രതീക്ഷിതമായി സംഘര്‍ഷഭരിതമായി ഒരുസംഭാഷണമുണ്ടായി. കലാകാരന്മാരും മാധ്യമങ്ങളും തമ്മില്‍ എങ്ങനെയുള്ള ബന്ധമാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ചിന്തിക്കാന്‍, ഇതിന് പിന്നിലെ വിശാലമായ പ്രശ്‌നത്തെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയില്‍, സൂക്ഷ്മപരിശോധന എന്റെ തൊഴിലിന്റെ ഭാഗമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും, ഒരു വ്യക്തിയുടെ ശരീരത്തേയോ രൂപത്തേയോ ലക്ഷ്യംവെച്ചുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും ഏത് സാഹചര്യത്തിലും അനുചിതമാണ്. അവിടെ എന്റെ ജോലിയായ, ആ സിനിമയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.

ഇതേ ചോദ്യം, ഇതേ രൂക്ഷമായ ഭാഷയില്‍ ഒരു പുരുഷനോട് അവര്‍ ചോദിക്കുമായിരുന്നോയെന്ന് ഞാന്‍ ചിന്തിച്ചുപോവുകയാണ്. പ്രയാസമേറിയ ഘട്ടത്തില്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവാണ്. അത് എനിക്ക് മാത്രമല്ല, ഇതേപോലെയുള്ള സാഹചര്യം നേരിട്ട ഒരുപാടു പേര്‍ക്ക് വേണ്ടിയായിരുന്നു. ഇതൊരു പുതിയ കാര്യമല്ല, ഇന്നും വ്യാപകമാണ്.

യാഥാര്‍ഥ്യബോധമില്ലാത്ത സൗന്ദര്യസങ്കല്‍പ്പങ്ങളെ മുന്‍നിര്‍ത്തി, തമാശരൂപേണ ശരീരത്തെ അപമാനിക്കുന്നത് സാധാരണമാകുന്നു. ഇത്തരത്തില്‍ അനുഭവിച്ചിട്ടുള്ള ഏതൊരാള്‍ക്കും, നമുക്ക് പ്രതികരിക്കാന്‍ അനുവാദമുണ്ടെന്ന ഒരു ഓര്‍മപ്പെടുത്തലായി ഇത് മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ അസ്വസ്ഥത പ്രകടിപ്പിക്കാനും, തെറ്റ് സംഭവിക്കുമ്പോള്‍ ചോദ്യം ചെയ്യാനും, ഈ ദുഷിച്ച രീതി അവസാനിപ്പിക്കാന്‍ ശ്രമിക്കാനും നമുക്ക് അവകാശമുണ്ട്.

Gouri G Kishan
'ബ്രിട്ടോളി ലിമിറ്റഡ്'; ലോകയിലെ മുകേഷ് റഫറൻസ് കണ്ടുപിടിച്ച് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ഇത് ഈ വിഷയത്തില്‍ ഉള്‍പ്പെട്ട വ്യക്തിയെ ലക്ഷ്യംവെക്കാനോ ഉപദ്രവിക്കാനോ ഉള്ള ആഹ്വാനമല്ല. മറിച്ച്, കൂടുതല്‍ സഹാനുഭൂതിയോടും വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി മുന്നോട്ട് പോകാന്‍ ഉപയോഗിക്കാം. എനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. അത് അപ്രതീക്ഷിതവും അതിശക്തവും എന്നെ വിനയാന്വിതയാക്കുന്നതുമായിരുന്നു.

Gouri G Kishan
ഒടുവില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍; എന്നെ വിഡ്ഢിയെന്ന് വിളിച്ചു; ചോദ്യം തമാശയായിരുന്നുവെന്ന് ന്യായീകരണം

ചെന്നൈ പ്രസ് ക്ലബ്, മലയാളത്തിലെ താരസംഘടനയായ അമ്മ, സൗത്ത് ഇന്ത്യ നടികര്‍ സംഘം എന്നിവരുടെ പ്രസ്താവനകള്‍ക്ക് നന്ദി. പത്ര- മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി. എന്നെ ബന്ധപ്പെടുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുംചെയ്ത സിനിമ വ്യവസായത്തിലെ എല്ലാവര്‍ക്കും എന്റെ സമകാലികര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. സ്‌നേഹത്തോടെ, ഗൗരി. - നടി പ്രസ്താവനയിൽ പറയുന്നു.

Summary

Cinema News: Actress Gouri Kishan reacts to body shaming row.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com