

ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന സ്വർഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. താരങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇപ്പോൾ അപകടത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി ഗൗരി നന്ദ. അപകടം നടന്ന വാഹനത്തിൽ ഗൗരി നന്ദയും ഉണ്ടായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് ലൈൻ പൊട്ടി വീണത് താൻ ഇരിക്കുന്ന ഭാഗത്തേക്കാണ് എന്നാണ് ഗൗരി ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഗൗരി നന്ദയുടെ കുറിപ്പ്
എല്ലാവർക്കും നമസ്കാരം ,
        ഇന്നലെ സ്വർഗത്തിലെ കട്ടുറുമ്പ് സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാൻ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക്ക് പോസ്റ്റിൽ പോയി ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടി ഞാൻ ഇരുന്ന സൈഡിൽ താഴെവീണു.ഞാൻ ഫ്രണ്ട് സീറ്റിൽ ലെഫ്റ്റ് സൈഡിൽ ആയിരിന്നു ഇരുന്നത് ഡ്രൈവിംഗ് സീറ്റിൽ ചെമ്പിൽ അശോകൻ ചേട്ടൻ ചാലിപാലാ ചേട്ടൻ ബാക്ക് സീറ്റിൽ.പോസിറ്റിൽ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി.ആർക്കും അങ്ങനെ കാര്യമായ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചില്ല. വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു.  ഞാൻ പൂർണമായി സുരക്ഷിതയാണ്. ദൈവത്തിന് നന്ദി. എല്ലാവരോടും സ്നേഹവും ബഹുമാനവും. 
തൊടുപുഴയിലെ ചിത്രീകരണവേളയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൻ്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
