'എന്നെത്തന്നെ സംശയിച്ച നാളുകൾ, ഇതൊരു ഓർമപ്പെടുത്തൽ കൂടിയാണ്'; ഒടുവിൽ 80 കിലോയിൽ നിന്ന് 65 ലേക്ക്

എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് സ്വയം ചോദിച്ച ദിവസങ്ങൾ.
Grace Antony
Grace Antonyഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ​ഗ്രേസ് ആന്റണി. സിനിമാ വിശേഷങ്ങൾക്കൊപ്പം വ്യക്തിപരമായ വിശേഷങ്ങളും ഇടയ്ക്ക് ​ഗ്രേസ് ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ​ഗ്രേസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് സോഷ്യൽ മീ‍‍ഡിയയുടെ ശ്രദ്ധ കവരുന്നത്. താൻ ശരീരഭാരം കുറച്ചതിനെക്കുറിച്ചാണ് ​ഗ്രേസ് പങ്കുവച്ചിരിക്കുന്നത്.

തന്റെ ട്രാൻസ്ഫർമേഷൻ ചിത്രങ്ങളും ​ഗ്രേസ് കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. തമിഴ് ചിത്രം പറന്ത് പോ ആണ് ​ഗ്രേസിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച അഭിപ്രായമാണ് പറന്തു പോയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചതും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് ആണ് ​ഗ്രേസിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.

ഗ്രേസ് ആന്റണി പങ്കുവച്ച കുറിപ്പ്

എട്ട് മാസം. 15 കിലോ. വഴിയിലെവിടെയോ നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതിയ എന്റെ ഒരു പതിപ്പ്. 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നിശബ്ദ പോരാട്ടങ്ങളായിരുന്നു. കരഞ്ഞ, എന്നെത്തന്നെ സംശയിച്ച, എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് സ്വയം ചോദിച്ച ദിവസങ്ങൾ.

എന്നാൽ പോരാട്ടങ്ങൾക്കും ചെറിയ വിജയങ്ങൾക്കും ഇടയിൽ എവിടെയോ എനിക്ക് ഉണ്ടെന്ന് ഞാൻ അറിയാതെ പോയ ശക്തി ലഭിച്ചു. ആത്മവിശ്വാസം തകരുമ്പോഴും തോൽക്കാൻ തയാറാവാത്ത ആ പെൺകുട്ടിയെ ഞാൻ കണ്ടെത്തി. എന്റെ പരിശീലകനായ അലി ഷിഫാസ് വിഎസ്സിന്, എന്നെ നയിച്ചതിന് നന്ദി. നിങ്ങൾ അത്ഭുതകരമാണ്.

Grace Antony
'ഒരേയൊരു മതമേയുള്ളൂ, അത് സ്‌നേഹത്തിന്റേതാണ്'; മോദിയുടെ കാല്‍ തൊട്ട് വന്ദിച്ച് ഐശ്വര്യയുടെ പ്രസംഗം; വിഡിയോ വൈറല്‍

എന്നോട്, പോരാടിയതിന്, ഒഴികഴിവുകൾക്ക് പകരം അച്ചടക്കം തിരഞ്ഞെടുത്തതിന്, വീണ്ടും വിശ്വസിച്ചതിന്, നന്ദി. ഈ ട്രാൻസ്ഫോർമേഷൻ വെറും ഫോട്ടോ അല്ല. ഇത് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്, ഭേദപ്പെടാൻ സമയമെടുക്കുമെന്ന്, പുരോഗതി കുഴപ്പങ്ങൾ നിറഞ്ഞതാണെന്ന്, എത്ര ചെറുതാണെങ്കിലും ഓരോ ചുവടും മുന്നോട്ട് തന്നെ വയ്ക്കണമെന്നതിന്.

Grace Antony
'നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു എൻ്റെ അഴകീ'; നയൻതാരക്ക് പിറന്നാൾ സമ്മാനമായി വിഘ്നേഷ് നൽകിയത് 10 കോടിയുടെ റോൾസ് റോയ്സ്

നിങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ, അത് തുടരുക. ഒരു ദിവസം, നിങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ, ഓരോ തുള്ളി കണ്ണുനീരും, ഓരോ സംശയവും, ഓരോ പരിശ്രമവും വിലപ്പെട്ടതാണെന്ന് നിങ്ങൾക്ക് മനസ്സിലാകും.

Summary

Cinema News: Actress Grace Antony share her weight loss journey.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com